അ​ധ്യാ​പ​ക ഒ​ഴി​വ്
Friday, September 30, 2022 12:20 AM IST
തി​രു​വ​ന​ന്ത​പു​രം : പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ല്‍ തി​രു​വ​ന​ന്ത​പു​രം ഞാ​റ​നീ​ലി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡോ.​അം​ബേ​ദ്ക​ര്‍ വി​ദ്യാ​നി​കേ​ത​ന്‍ സി​ബി​എ​സ്‌​ഇ സ്കൂ​ളി​ല്‍ 2022-23 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്ക് പി​ജി​ടി ഫി​സി​ക്സ് വി​ഷ​യം പ​ഠി​പ്പി​ക്കാ​ന്‍ ക​രാ​ര്‍/ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​നു​ള്ള നി​യ​മ​ന​ത്തി​ന് വാ​ക്ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തു​ന്നു. എം​എ​സ്‌​സി ഫി​സി​ക്സ്, ബി​എ​ഡ്, സെ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. നെ​റ്റ് യോ​ഗ്യ​ത അ​ഭി​ല​ഷ​ണീ​യം. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കു​ന്ന​തി​ന് ക​ഴി​വു​ള്ള​വ​രും ക​മ്പ്യൂ​ട്ട​ര്‍ പ​രി​ജ്ഞാ​ന​മു​ള്ള​വ​രു​മാ​യി​രി​ക്ക​ണം. ഒ​രൊ​ഴി​വാ​ണ് നി​ല​വി​ലു​ള്ള​ത്. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ വെ​ള്ള​ക്ക​ട​ലാ​സി​ല്‍ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ, ബ​യോ​ഡേ​റ്റ, യോ​ഗ്യ​ത, വ​യ​സ്, ജാ​തി, മ​തം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ല്‍ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം ഒ​ക്ടോ​ബ​ര്‍ 11ന് ​രാ​വി​ലെ 10 ന് ​സ്കൂ​ളി​ല്‍ എ​ത്തേ​ണ്ട​താ​ണെ​ന്ന് മാ​നേ​ജ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് അ​റി​യി​ച്ചു. റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്വ​ഭാ​വ​മു​ള്ള​തി​നാ​ല്‍ താ​മ​സി​ച്ച് പ​ഠി​പ്പി​ക്കു​ന്ന​തി​ന് സ​മ്മ​ത​മു​ള്ള​വ​ര്‍ മാ​ത്രം അ​പേ​ക്ഷി​ച്ചാ​ല്‍ മ​തി​യാ​കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍ : 9946476343.