ടാ​റ്റ ഹി​റ്റാ​ച്ചി ZAXIS 220LC അ​ള്‍​ട്രാ പു​റ​ത്തി​റ​ക്കി
ടാ​റ്റ ഹി​റ്റാ​ച്ചി ZAXIS 220LC അ​ള്‍​ട്രാ പു​റ​ത്തി​റ​ക്കി
Thursday, February 15, 2024 11:00 AM IST
വി​ശ്വാ​സ്യ​ത​യു​ടെ​യും പ്ര​ക​ട​ന​ത്തി​ന്‍റെ​യും ശ​ക്ത​മാ​യ പാ​ര​മ്പ​ര്യം കാ​ത്തു​സൂ​ക്ഷി​ച്ച് കൊ​ണ്ട് ടാ​റ്റ ഹി​റ്റാ​ച്ചി പു​തി​യ നൂ​ത​ന ZAXIS 220LC അ​ള്‍​ട്രാ എ​ക്‌​സ്‌​ക​വേ​റ്റ​റു​ക​ള്‍ പു​റ​ത്തി​റ​ക്കി.

കൊ​ച്ചി​യി​ലെ ലെ ​മെ​റി​ഡി​യ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ടാ​റ്റ ഹി​റ്റാ​ച്ചി​യു​ടെ സീ​നി​യ​ര്‍ മാ​നേ​ജ്മെ​ന്‍റ്, പി​എ​സ്എ​ന്‍ ക​ണ്‍​സ്ട്ര​ക്ഷ​ന്‍ എ​ക്യു​പ്മെ​ന്‍റ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്(​അം​ഗീ​കൃ​ത ഡീ​ല​ര്‍ പാ​ര്‍​ട്ണ​ര്‍) തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ പു​റ​ത്തി​റ​ക്കി.

ഉ​യ​ര്‍​ന്ന ഇ​ന്ധ​ന​ക്ഷ​മ​ത​യും കു​റ​ഞ്ഞ പ​രി​പാ​ല​ന​ച്ചെ​ല​വും ഉ​യ​ര്‍​ന്ന റീ-​സെ​യി​ല്‍ മൂ​ല്യ​വും ഉ​ള്ള​തി​നാ​ല്‍, ഈ ​വി​ഭാ​ഗ​ത്തി​ലെ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഏ​റ്റ​വും പു​തി​യ ZAXIS 220LC അ​ള്‍​ട്രാ നി​ക്ഷേ​പ​ത്തി​ല്‍ ഉ​യ​ര്‍​ന്ന വ​രു​മാ​നം വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

മെ​ച്ച​പ്പെ​ടു​ത്തി​യ പ​വ​ര്‍ ബൂ​സ്റ്റ്, ക്ലാ​സ് സ്വിം​ഗ് വേ​ഗ​ത​യി​ല്‍ മി​ക​ച്ച​ത്, കു​റ​ഞ്ഞ ഇ​ന്ധ​ന ഉ​പ​ഭോ​ഗം, ഒ​ന്നി​ല​ധി​കം മോ​ഡു​ക​ള്‍, വ​ലി​യ ബ​ക്ക​റ്റ് വ​ലി​പ്പം എ​ന്നി​വ​യാ​ണ് പു​തി​യ ZAXIS 220LC അ​ള്‍​ട്രാ​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ള്‍.


വി​ശ്വ​സ​നീ​യ​മാ​യ ജാ​പ്പ​നീ​സ് എ​ഞ്ചി​ന്‍, HIOS III ഹൈ​ഡ്രോ​ളി​ക് സി​സ്റ്റം, കോ​ണ്‍​സൈ​റ്റ് (ടെ​ലി​മാ​റ്റി​ക്‌​സ് സ്യൂ​ട്ട്), ഏ​ഴ് ഇ​ഞ്ച് എ​ൽ​സി​ഡി മോ​ണി​റ്റ​ര്‍, വി​ശാ​ല​മാ​യ കാ​ബി​ന്‍, ഓ​ട്ടോ ക​ണ്‍​ട്രോ​ള്‍ എ​യ​ര്‍ ക​ണ്ടീ​ഷ​ണ​ര്‍, വി​പു​ലീ​ക​രി​ച്ച വാ​റ​ന്‍റി, വി​ശാ​ല​മാ​യ ഡീ​ല​ര്‍ നെ​റ്റ്‌​വ​ര്‍​ക്ക്, ഫീ​ല്‍​ഡ് ഡ​യ​ഗ്‌​നോ​സ്റ്റി​ക് വാ​ഹ​നം എ​ന്നീ സൗ​ക​ര്യ​ങ്ങ​ളും ZAXIS 220LC അ​ള്‍​ട്രാ പ്ര​ദാ​നം ചെ​യ്യു​ന്നു.

ZAXIS 220LC അ​ള്‍​ട്രാ വ്യ​വ​സാ​യ നി​ല​വാ​രം ഉ​യ​ര്‍​ത്തു​മെ​ന്നും മി​ക​വി​നാ​യി പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ സ്ഥാ​പി​ക്കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​യും ലോ​ഞ്ച് ഇ​വ​ന്‍റി​നെ​ക്കു​റി​ച്ച് ടാ​റ്റ ഹി​റ്റാ​ച്ചി​യു​ടെ മാ​ര്‍​ക്ക​റ്റിം​ഗ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ബി.​കെ.​ആ​ര്‍. പ്ര​സാ​ദ് പ​റ​ഞ്ഞു.