പുതിയ പള്സര് എന് 250 പുറത്തിറക്കി
Thursday, April 11, 2024 2:19 PM IST
കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹന കമ്പനിയായ ബജാജ് ഓട്ടോ, തങ്ങളുടെ ഏറ്റവും പുതിയ മുന്നിര പള്സര് എന് 250 കൊച്ചിയില് പുറത്തിറക്കി.
പള്സര് നിരയിലെ ഏറ്റവും വലിയ എന്ജിന് നല്കുന്നതിനൊപ്പം, ഉപഭോക്താക്കള്ക്ക് ഉയര്ന്നതും കൃത്യവുമായ റൈഡിംഗ് അനുഭവം പ്രദാനം ചെയ്യുന്ന ഈ നേക്കഡ് സ്ട്രീറ്റ്ഫൈറ്റര് വളരെയധികം സവിശേഷതകള് നിറഞ്ഞതാണ്.
റോഡ്, റെയിന്, ഓഫ് റോഡ് എന്നിങ്ങനെ മൂന്ന് എബിഎസ് റൈഡ് മോഡുകള് പള്സര് എന് 250ല് സജ്ജീകരിച്ചിരിക്കുന്നു. ബ്രൂക്ക്ലിന് ബ്ലാക്ക്, പേള് മെറ്റാലിക് വൈറ്റ്, ഗ്ലോസി റേസിംഗ് റെഡ് എന്നീ നിറങ്ങളില് ലഭ്യമാകുന്ന പുതിയ പള്സര് എന് 250യുടെ കൊച്ചിയിലെ എക്സ് ഷോറൂം വില 1, 52, 314 രൂപയാണ്.