സിബി300ആര് പുറത്തിറക്കി ഹോണ്ട
Tuesday, October 17, 2023 3:49 PM IST
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഒബിഡി2എ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ പ്രീമിയം ബിഗ്വിംഗ് മോട്ടോര്‍ സൈക്കിള്‍ സിബി300ആര് പുറത്തിറക്കി. 2,40,000 രൂപയാണ് എക്സ്ഷോറൂം വില.
സിബി1000ആറിന്റെ ഐക്കണിക് റെട്രോ തീമില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ സിബി300 ആറിന്റെ രൂപകല്പന. നിയോ സ്പോര്‍ട്സ് കഫേ ഡിഎന്‍എയെ അടിസ്ഥാനമാക്കിയുള്ള മസ്കുലര്‍ ഫ്യുവല്‍ ടാങ്കും അപ്സ്വെപ്റ്റ് എക്സ്ഹോസ്റ്റും പ്രത്യേകതകളാണ്.
ബിഗ്വിംഗ് ഡീലര്‍ഷിപ്പുകളില്‍നിന്ന് പുതിയ 2023 ഹോണ്ട സിബി300ആര് ബുക്ക് ചെയ്യാം.