കൊച്ചി: പ്യുവർ ഇവി ഇപ്ലൂട്ടോ 7ജി മാക്സ് സ്കൂട്ടർ പുറത്തിറക്കി. ഒരു ചാർജിംഗിൽ 201 കിലോമീറ്ററാണ് കന്പനി വാഗ്ദാനം ചെയ്യുന്നത്. 1,14,999 രൂപയാണ് വില.
ഹിൽസ്റ്റാർട്ട് അസിസ്റ്റ്, ഡൗൺഹിൽ അസിസ്റ്റ്, റിവേഴ്സ് മോഡ് പോലുള്ള സവിശേഷതകൾ മാക്സിൽ ഉണ്ട്.
ഇന്ത്യയിലുടനീളം ബുക്കിംഗ് ആരംഭിച്ചു. മാറ്റ് ബ്ലാക്ക്, റെഡ്, ഗ്രേ, വൈറ്റ് എന്നിങ്ങനെ നാലു നിറങ്ങളിൽ ലഭിക്കും.