ഇലക്ട്രിക് കാറുമായി ഫെറാരിയും
Tuesday, May 16, 2023 5:09 PM IST
ജനീവ: സ്പോർട്സ് കാർ നിർമാതാക്കളായ ഫെറാരി അമേരിക്കയിൽ 425 കാറുകൾ തിരികെവിളിക്കുന്നു. 296 ജിടിബി, 296 ജിടിഎസ് ഹൈബ്രിഡ് മോഡലുകളാണു തിരികെവിളിക്കുന്നത്.
കാറിന്റെ ഇന്ധനടാങ്കിലേക്കുള്ള പെപ്പിലുണ്ടായ ചോർച്ചയാണു കാറുകൾ തിരികെവിളിക്കാൻ കാരണമെന്നാണു സൂചന. ഈ കാറുകൾ നിരത്തിലിറക്കരുതെന്നു കന്പനി ഉടമകളോടു നിർദേശിച്ചിട്ടുണ്ട്.
രണ്ടു വർഷത്തിനുള്ളിൽ ഫെറാരി തങ്ങളുടെ ആദ്യ ഇലക്ട്രിക് കാർ നിരത്തിലിറക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 2025ൽ ഇതു പുറത്തിറക്കാനാണു പദ്ധതിയെന്നു ഫെറാരി സിഇഒ ബെനഡെറ്റോ വിഗ്ന ലണ്ടനിൽ നടന്ന കാർ കോണ്‍ഫറൻസിൽ പറഞ്ഞു.
ഇതിലൂടെ 2030നുള്ളിൽ ഫെറാരിയുടെ കാർബണ്‍ ന്യൂട്രാലിറ്റി ലക്ഷ്യം കൈവരിക്കാനാകുമെന്നാണു കന്പനിയുടെ പ്രതീക്ഷ