100 ശ​ത​മാ​നം എ​ഥ​നോ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്നോ​വ നി​ര​ത്തി​ലേ​ക്ക്
100 ശ​ത​മാ​നം എ​ഥ​നോ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്നോ​വ നി​ര​ത്തി​ലേ​ക്ക്
Saturday, August 26, 2023 1:13 PM IST
പൂ​ർ​ണ​മാ​യും എ​ഥ​നോ​ൾ ഉ​പ​യോ​ഗി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ർ ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ളി​ലേ​ക്ക്. ജാ​പ്പ​നീ​സ് കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ ടൊ​യോ​ട്ട ഇ​ന്നോ​വ​യു​ടെ എ​ഥ​നോ​ൾ വേ​രി​യ​ന്‍റ് ചൊ​വ്വാ​ഴ്ച പു​റ​ത്തി​റ​ക്കു​മെ​ന്നു കേ​ന്ദ്ര റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട്-​ഹൈ​വേ​സ് മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി അ​റി​യി​ച്ചു.

ലോ​ക​ത്തെ ആ​ദ്യ ഭാ​ര​ത് സ്റ്റേ​ജ് സി​ക്സ് (സ്റ്റേ​ജ് ര​ണ്ട്) ഇ​ല​ക്‌​ട്രി​ഫൈ​ഡ് ഫ്ള​ക​സ് ഫ്യൂ​വ​ൽ വെ​ഹി​ക്കി​ളാ​യി​രി​ക്കും ഇ​ത്. 2004ൽ ​രാ​ജ്യ​ത്ത് പെ​ട്രോ​ൾ വി​ല വ​ർ​ധി​ച്ച​തി​നു​ശേ​ഷ​മാ​ണു ജൈ​വ ഇ​ന്ധ​ന​ങ്ങ​ളെ​ക്കു​റി​ച്ചു താ​ൻ ചി​ന്തി​ച്ചു​തു​ട​ങ്ങി​യ​തെ​ന്നും ബ്ര​സീ​ലി​ൽ താ​ൻ ന​ട​ത്തി​യ സ​ന്ദ​ർ​ശ​നം ഇ​തി​നു പ്രേ​ര​ണ​യാ​യെ​ന്നും ഗ​ഡ്ക​രി പ​റ​ഞ്ഞു.

ജൈ​വ​ഇ​ന്ധ​നം അ​ദ്ഭു​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തു​മൂ​ല​മു​ള്ള ചെ​ല​വു കു​റ​യ്ക്കാ​നാ​കു​മെ​ന്നും ഗ​ഡ്ക​രി പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ഇ​ന്ത്യ​യി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ ഇ​ന്ധ​ന​ങ്ങ​ൾ​ക്കു​ള്ള ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ഥ​നോ​ൾ കാ​ർ പു​റ​ത്തി​റ​ക്കു​ന്ന​ത്. നി​ല​വി​ൽ പ​ര​ന്പ​രാ​ഗ​ത ഇ​ന്ധ​ന​ങ്ങ​ളു​ടെ ഉ​യ​ർ​ന്ന വി​ല​കാ​ര​ണം ആ​ളു​ക​ൾ ഇ​ല​ക്‌‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ലേ​ക്കും സി​എ​ൻ​ജി​യി​ലേ​ക്കും ചേ​ക്കേ​റു​ക​യാ​ണ്.


എ​ന്നാ​ൽ, ഇ​വ​യ്ക്കു വ​ലി​യ ചെ​ല​വു​ണ്ട്. ഇ​തി​നു പ​രി​ഹാ​ര​മാ​യി കൂ​ടി​യാ​ണ് ഇ​ന്ധ​ന​ത്തി​ന്‍റെ അ​ടു​ത്ത സ്രോ​ത​സാ​യി എ​ഥ​നോ​ളി​നെ ഇ​ന്ത്യ​യു​ൾ​പ്പ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്.

20 ശ​ത​മാ​നം എ​ഥ​നോ​ൾ ക​ല​ർ​ത്തി​യു​ള്ള പെ​ട്രോ​ളി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ശേ​ഷി​യു​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ൽ ഇ​പ്പോ​ൾ വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. 2025 ആ​കു​ന്പോ​ഴേ​ക്കും പെ​ട്രോ​ളി​ൽ എ​ഥ​നോ​ളി​ന്‍റെ അ​ള​വ് 20 ശ​ത​മാ​ന​മാ​യി വ​ർ​ധി​പ്പി​ക്കാ​നാ​ണു കേ​ന്ദ്ര ഊ​ർ​ജ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം.

ഇ​ന്ത്യ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ന്ധ​ന​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​വ​യാ​ണ്. ഏ​ഥ​നോ​ളി​ന്‍റെ മി​ശ്രി​തം വ​രു​ന്ന​തോ​ടെ ഇ​തി​ൽ വ​ലി​യ തോ​തി​ൽ കു​റ​വു​വ​രു​ത്താ​നും രാ​ജ്യ​ത്തി​നാ​കും.