ഈ വർഷം ഏപ്രിലിൽ മാരുതി കാറുകളുടെ വില വർധിപ്പിച്ചിരുന്നു. 1.1 ശതമാനം വില വർധനയാണ് അന്നുണ്ടായത്. വില വർധിച്ചെങ്കിലും കന്പനിയുടെ കാർ വില്പനയിൽ കുറവുണ്ടായിട്ടില്ല.
ഒക്ടോബറിൽ 1,99,217 യൂണിറ്റ് കാറുകളാണു മാരുതിയുടേതായി നിരത്തിലിറങ്ങിയത്. ഇത് റിക്കാർഡാണ്. മുൻ വർഷം ഇതേ കാലയളവിനേക്കാൾ 19 ശതമാനം കൂടുതലുമാണ്.
2022 ഒക്ടോബറിൽ 1,67,520 യൂണിറ്റാണ് മാരുതി വിറ്റത്.