എഥർ എനർജി റിസ്റ്റ പുറത്തിറക്കി
Tuesday, April 9, 2024 11:59 AM IST
കൊച്ചി: ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളിൽ മുൻനിരക്കാരായ എഥർ എനർജി ഫാമിലി സ്കൂട്ടറായ റിസ്റ്റ പുറത്തിറക്കി. എഥർ കമ്യൂണിറ്റി ഡേയുടെ രണ്ടാം പതിപ്പിലാണ് റിസ്റ്റ അവതരിപ്പിച്ചത്.
സ്കിഡ് കൺട്രോൾ ടിഎം, ഡാഷ്ബോർഡിൽ വാട്സ് ആപ് തുടങ്ങിയ ഫീച്ചറുകളോടെയാണ് റിസ്റ്റ എത്തിയിരിക്കുന്നത്. എക്സ് ഷോറൂം വില 1,09,999 രൂപ. 2.9 കെഡബ്ല്യുഎച്ച് ബാറ്ററിയോടുകൂടിയ റിസ്റ്റ എസ്, 3.7 കെഡബ്ല്യുഎച്ച് ഉള്ള ടോപ്പ് എൻഡ് മോഡൽ റിസ്റ്റ ഇസഡ് എന്നീ രണ്ടു മോഡലുകളാണ് അവതരിപ്പത്.
റിസ്റ്റ എസ് മോഡലിന് 123 കിലോമീറ്ററും ഇസഡ് മോഡലിന് 160 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. റിസ്റ്റ എസ് മോണോടോൺ കളറിലും റിസ്റ്റ ഇസഡ് 3 മോണോടോൺ, 4 ഡ്യൂവൽ ടോൺ കളറുകൾ ഉൾപ്പെടെ ഏഴു നിറങ്ങളിലും ലഭ്യമാകും.
ഗുണനിലവാരം, വിശ്വാസ്യത, സുരക്ഷ എന്നിവയിലുള്ള എഥറിന്റെ നയം റിസ്റ്റ പ്രതിഫലിപ്പിക്കുമെന്ന് എഥർ എനർജി സഹസ്ഥാപകനും സിഇഒയുമായ തരുൺ മേത്ത പറഞ്ഞു.