ഹോ​ണ്ട 2023 ഹോ​ര്‍​നെ​റ്റ് 2.0 പു​റ​ത്തി​റ​ക്കി
ഹോ​ണ്ട 2023 ഹോ​ര്‍​നെ​റ്റ് 2.0 പു​റ​ത്തി​റ​ക്കി
Thursday, August 31, 2023 11:56 AM IST
ഹോ​​​ണ്ട മോ​​​ട്ടോ​​​ര്‍​സൈ​​​ക്കി​​​ള്‍ ആ​​​ന്‍​ഡ് സ്‌​​​കൂ​​​ട്ട​​​ര്‍ ഇ​​​ന്ത്യ (എ​​​ച്ച്എം​​​എ​​​സ്‌​​​ഐ) ഒ​​​ബി​​​ഡി2 മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കു​​​ന്ന പു​​​തി​​​യ 2023 ഹോ​​​ര്‍​നെ​​​റ്റ് 2.0 പു​​​റ​​​ത്തി​​​റ​​​ക്കി.

ശ​​​ക്ത​​​മാ​​​യ 184.40സി​​​സി, 4 സ്‌​​​ട്രോ​​​ക്ക്, സിം​​​ഗി​​​ള്‍ സി​​​ലി​​​ണ്ട​​​ര്‍ ബി​​​എ​​​സ്6 ഒ​​​ബി​​​ഡി2 മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കു​​​ന്ന പി​​​ജി​​​എം-​​​എ​​​ഫ്‌​​​ഐ എ​​​ൻ​​​ജി​​​നാ​​​ണ് 2023 ഹോ​​​ര്‍​നെ​​​റ്റ് 2.0നു​​​ള്ള​​​ത്. 12.70 കി​​​ലോ വാ​​​ട്ട് പ​​​വ​​​റും 15.9 എ​​​ൻ‌​​​എം ടോ​​​ര്‍​ക്കും ന​​​ല്‍​കും.


200 സി​​​സി​​​യി​​​ല്‍ താ​​​ഴെ​​​യു​​​ള്ള വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ആ​​​ദ്യ​​​മാ​​​യി അ​​​പ്‌​​​സൈ​​​ഡ് ഡൗ​​​ണ്‍ (യു​​​എ​​​സ്ഡി) ഫ്ര​​​ണ്ട് ഫോ​​​ര്‍​ക്കും പു​​​തി​​​യ മോ​​​ഡ​​​ലി​​​ലു​​​ണ്ട്. 1,39,000 രൂ​​​പ​​​യാ​​​ണ് എ​​​ക്‌​​​സ്‌​​​ഷോ​​​റൂം വി​​​ല.