രണ്ടു ലക്ഷം യൂണിറ്റ് വില്പന പൂര്ത്തിയാക്കി ടാറ്റ പഞ്ച്
Wednesday, May 17, 2023 3:15 PM IST
കൊച്ചി: മുൻനിര ഓട്ടോമോട്ടീവ് ബ്രാൻഡായ ടാറ്റ മോട്ടോഴ്സ്, ഇന്ത്യയിലെ ആദ്യത്തെ സബ് കോംപാക്ട് എസ്യുവിയായ ടാറ്റ പഞ്ചിന്റെ 2,00,000-ാമത്തെ യൂണിറ്റ് പുറത്തിറക്കി.
2021 ഒക്ടോബറിൽ ലോഞ്ച് ചെയ്ത വാഹനത്തിനു മികച്ച ഡിസൈൻ, കരുത്തുറ്റ പ്രകടനം, മികച്ച ഇൻ-ക്ലാസ് 5 സ്റ്റാർ സുരക്ഷ എന്നിവയ്ക്ക് ഉപഭോക്താക്കളിൽനിന്നു മികച്ച പ്രതികരണമാണു ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു.