മാറ്റര്‍ എയിറ: പ്രീ ബുക്കിംഗ് ഓഫർ
Thursday, June 1, 2023 1:15 PM IST
ഇന്ത്യയിലെ ആദ്യത്തെ ഗിയേര്‍ഡ് ഇലക്ട്രിക് മോട്ടോര്‍ ബൈക്കായ മാറ്റര്‍ എയിറ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് 50,000 രൂപയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ന്ധമിഷന് നോ എമിഷന്‍’ എന്ന ഹാഷ് ടാഗ് കാമ്പയിനിലൂടെയാണ് ജൂണ്‍ അഞ്ചുവരെയുള്ള പ്രീബുക്കിംഗിന് ആനുകൂല്യങ്ങള്‍ നല്‍കുന്നത്.
മാറ്റര്‍ എയിറ 5000 ത്തിന് 1,73,999 രൂപയും മാറ്റര്‍ എയിറ 5000 പ്ലസിന് 1,83,999 രൂപയുമാണ് വില. വിലയില്‍ 30,000 രൂപയുടെ ഓഫറിനൊപ്പം 20,000 രൂപയുടെ മാറ്റര്‍ കെയര്‍ പാക്കേജുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
4 സ്പീഡ് ഹൈപ്പര്‍ ഷിഫ്റ്റ് ഗിയറുകളുള്ള ഇലക്ട്രിക് ബൈക്കാണ് മാറ്റര്‍ എയിറ. മാറ്റര്‍. ഇന്‍, ഫ്ളിപ് കാര്‍ട്ട്, എച്ച്ഡിഎഫ്സി സ്മാര്ട്ബൈ എന്നിവയിലൂടെ പ്രീ ബുക്കിംഗ് നടത്താം.