ബാ​ങ്കു​ക​ളി​ല്‍ നി​ര​വ​ധി ഒ​ഴി​വ്
യൂ​ണി​യ​ൻ ബാ​ങ്ക്: 606 ഒ​ഴി​വ്

യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ സ്പെ​ഷ​ലി​സ്റ്റ് ഓ​ഫീ​സ​ർ വി​ഭാ​ഗ​ത്തി​ൽ 606 ഒ​ഴി​വ്. ഫെ​ബ്രു​വ​രി 23 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ജെ​എം​ജി​എ​സ്-1, എം​എം​ജി​എ​സ് -2, എം​എം​ജി​എ​സ്-3, എ​സ്എം​ജി​എ​സ്-4 വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് അ​വ​സ​രം.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ ചീ​ഫ് മാ​നേ​ജ​ർ, സീ​നി​യ​ർ മാ​നേ​ജ​ർ, മാ​നേ​ജ​ർ, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. ജെ​എം​ജി​എ​സ്-1 ഒ​ഴി​കെ​യു​ള്ള വി​ഭാ​ഗ​ങ്ങ​ളി​ൽ ജോ​ലി​പ​രി​ച​യ​മു​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം.

ജെ​എം​ജി​എ​സ്-1 സ്കെ​യി​ലി​ൽ ഇ​ല​ക്‌​ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​ർ, സി​വി​ൽ എ​ൻ​ജി​നി​യ​ർ, ആ​ർ​ക്കി​ടെ​ക്‌​ട്, ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​ർ, ഫോ​റെ​ക്സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ത​സ്തി​ക​യി​ൽ 108 ഒ​ഴി​വു​ണ്ട്. എം​എം​ജി​എ​സ്-2 വി​ഭാ​ഗ​ത്തി​ൽ മാ​നേ​ജ​ർ (ക്രെ​ഡി​റ്റ്) ത​സ്തി​ക​യി​ൽ മാ​ത്രം 371 ഒ​ഴി​വു​ണ്ട്.

60% മാ​ർ​ക്കോ​ടെ (പ​ട്ടി​ക​വി​ഭാ​ഗം, ഒ​ബി​സി, അം​ഗ​പ​രി​മി​ത​ർ​ക്ക് 55%) ബി​രു​ദ​വും ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ 3 വ​ർ​ഷം ജോ​ലി​പ​രി​ച​യ​വു​മാ​ണു യോ​ഗ്യ​ത.

www.unionbankofindia.co.in

പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക്: 1025 ഒ​ഴി​വ്

പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് സ്പെ​ഷ​ലി​സ്റ്റ് ഓ​ഫീ​സ​ർ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 1025 ഒ​ഴി​വാ​ണു​ള്ള​ത്. ബാ​ങ്ക് ക്രെ​ഡി​റ്റ് ഓ​ഫീ​സ​ർ (1,000), മാ​നേ​ജ​ർ-​ഫോ​റ​ക്സ്(15), മാ​നേ​ജ​ർ-​സൈ​ബ​ർ സെ​ക്യൂ​രി​റ്റി (05), സീ​നി​യ​ർ മാ​നേ​ജ​ർ-​സൈ​ബ​ർ സെ​ക്യൂ​രി​റ്റി (05) എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ൾ.

ഫെ​ബ്രു​വ​രി 25 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​ൻ എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​യും ഇ​ന്‍റ​വ്യൂ​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം. മാ​ർ​ച്ച്-​ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലാ​കും പ​രീ​ക്ഷ. അ​പേ​ക്ഷാ​ഫീ​സ്: 1180 (ജി​എ​സ്ടി ഉ​ൾ​പ്പെ​ടെ). അ​ർ​ഹ​ർ​ക്ക് ഇ​ള​വ്.

www.pnbindia.in