യൂക്കോ ബാങ്കിൽ ബിരുദധാരികൾക്ക് അപ്രന്റിസാകാം. കേരളത്തിലെ 9 ഒഴിവുൾപ്പെടെ 544 ഒഴിവ്. ജൂലൈ 16 വരെ ഓണ്‍ലൈനായി അപേക്ഷി ക്കാം. അപ്രന്റിസ് ആക്ട് 1961 പ്രകാരം ഒരു വർഷമാണു പരിശീലനം, സ്റ്റൈപൻഡ്: 15,000 രൂപ.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഒൗദ്യോഗിക/പ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം. പ്രായം: 20-28. പട്ടികവിഭാഗത്തിന് അഞ്ചും മറ്റു പിന്നാക്കവിഭാഗക്കാർക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷ ഇളവ്. വിധവകൾക്കും വിവാഹമോചിതരായ സ്ത്രീകൾക്കും ഇളവുണ്ട്. യോഗ്യതയും പ്രായവും 2024 ജൂലൈ 1 അടിസ്ഥാനമാക്കി കണക്കാക്കും.
അപേക്ഷിക്കേണ്ട വിധം: അപേക്ഷകർ https://nats.education.gov.in എന്ന വെബ്സൈറ്റിലൂടെ രജിസ്ട്രേഷൻ നടത്തണം. വിജ്ഞാപനം സംബന്ധിച്ച വിശദവിവരങ്ങൾ www.ucobank.com എന്ന വെബ്സൈറ്റിൽ.