സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫീസർ വിഭാഗങ്ങളിൽ 1040 ഒഴിവ്. ഓഗസ്റ്റ് എട്ടുവരെ ഓൺലൈനായി അപേക്ഷിക്കാം. ജോലി പരിചയമുള്ളവർക്കാണ് അവസരം.
വൈസ് പ്രസിഡന്റ്-വെൽത്ത് (643 ഒഴിവ്), റിലേഷൻഷിപ് മാനേജർ (273), ഇൻവെസ്റ്റ്മെന്റ് ഓഫീസർ (49), റിലേഷൻഷിപ് മാനേജർ-ടീം ലീഡ് (32) തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. അഞ്ചുവർഷത്തെ കരാർ നിയമനമാണ്.
യോഗ്യത, തെരഞ്ഞെടുപ്പ് രീതി തുടങ്ങിയ വിവരങ്ങൾക്ക്: www.bank.sbi, www.sbi.co.in