തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. രാജ്യത്ത് ആകെ 39 പോസ്റ്റൽ സർക്കിളുകളിലായി 44228 ഒഴിവുകളുണ്ട്. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ/ ഡാക് സേവക് തസ്തികളിലാണ് ഒഴിവുകൾ.
കേരള സർക്കിളിൽ 2433 ഒഴിവുകളുണ്ട്. ഡിവിഷനുകൾ തിരിച്ചാണ് ഒഴിവുകൾ വിജ്ഞാപനം ചെയ്തിരിക്കുന്നത്. ഇത് റെഗുലർ നിയമനമല്ല. ഓഗസ്റ്റ് അഞ്ചുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കേരളത്തിലെ ഓരോ ഡിവിഷനിലും ഒഴിവുള്ള പോസ്റ്റ്ഓഫീസുകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ.
യോഗ്യത: മാത്തമാറ്റിക്സും ഇംഗ്ലീഷും ഉൾപ്പെട്ട പത്താംക്ലാസ് പാസായിരിക്കണം. അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശിക ഭാഷ അറിയണം. കന്പ്യൂട്ടർ പരിജ്ഞാനം വേണം. സൈക്ലിംഗ് അറിയണം. ഉപജീവനത്തിനുള്ള വരുമാനം ഉണ്ടായിരിക്കണം. യോഗ്യത സംബന്ധിച്ച മറ്റു വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം നോക്കുക.
അപേക്ഷാ ഫീസ്: 100 രൂപ. വനിതകൾ, ഭിന്നശേഷിക്കാർ, ട്രാൻസ്വുമൻ, എസ്സി-എസ്ടി വിഭാഗങ്ങൾക്ക് ഫീസ് ബാധകമല്ല. ഫീസ് ഓൺലൈനായി അടയ്ക്കണം. പ്രായം: 18-40. പട്ടികവിഭാഗം-5, ഒബിസി-3, ഭിന്നശേഷിക്കാർക്ക് 10 വർഷം ഇളവുണ്ട്. ഇഡബ്ല്യുഎസ് വിഭാഗത്തിന് ഒഴിവില്ല.
ശന്പളം: പോസ്റ്റ് മാസ്റ്റർ: 12,000-29,380, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ/ഡാക് സേവക്: 10,000-24470
തെരഞ്ഞെടുപ്പ്: പത്താംക്ലാസ് മാർക്ക് പരിഗണിച്ച് തയാറാക്കുന്ന മെറിറ്റ് ലിസ്റ്റ് അടിസ്ഥാനത്തിൽ. മെറിറ്റ് ലിസ്റ്റിൽ ഒരേ യോഗ്യത വന്നാൽ ഉയർന്ന പ്രായക്കാർക്ക് ആദ്യ പരിഗണന നൽകും.
ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടവരുടെ പേരുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇവർക്ക് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കുള്ള അറിയിപ്പ് എസ്എംഎസ് / ഇമെയിൽ വഴി ലഭിക്കും.
അപേക്ഷാ രീതി: (https://indiapost gdsonline.gov.in) എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഓൺലൈനായി അപേക്ഷിക്കാം.
.jps/.jpeg ഫോർമാറ്റിൽ ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. ഫോട്ടോ 50 കെബി, ഒപ്പ് 20 കെബി സൈസിൽ കൂടരുത്.
കേരള സർക്കിളിലെ ഒഴിവുകൾ
ജനറൽ: 1326, ഒബിസി: 551, എസ്സി: 190, എസ്ടി: 44, ഇഡബ്ല്യുഎസ്: 255, പിഡബ്ല്യുഡി എ: 12, പിഡബ്ല്യുഡി-ബി 26, പിഡബ്ല്യുഡി -സി: 25, പിഡബ്ല്യുഡി -ഡിഇ: 4 ആകെ: 2433