249 മാ​നേ​ജ്മെ​ന്‍റ് ട്രെ​യി​നി
സ്റ്റീ​ൽ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ വി​വി​ധ പ്ലാ​ന്‍റ്/​യൂ​ണി​റ്റു​ക​ളി​ൽ 249 മാ​നേ​ജ്മെ​ന്‍റ് ട്രെ​യി​നി (ടെ​ക്നി​ക്ക​ൽ) ഒ​ഴി​വ്. ഗേ​റ്റ് 2024 സ്കോ​ർ വ​ഴി​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. ഒ​രു വ​ർ​ഷ പ​രി​ശീ​ല​നം, തു​ട​ർ​ന്ന് നി​യ​മ​നം. ജൂ​ലൈ 25 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഒ​ഴി​വു​ള്ള വി​ഭാ​ഗ​ങ്ങ​ൾ: കെ​മി​ക്ക​ൽ, സി​വി​ൽ, കം​പ്യൂ​ട്ട​ർ, ഇ​ല‌​ക്ട്രി​ക്ക​ൽ, ഇ​ല‌‌​ക്‌​ട്രോ​ണി​ക്സ്, ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ, മെ​ക്കാ​നി​ക്ക​ൽ, മെ​റ്റ​ല​ർ​ജി. യോ​ഗ്യ​ത: 65% മാ​ർ​ക്കോ​ടെ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദം (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്).

പ്രാ​യ​പ​രി​ധി: 28 (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്). ശ​ന്പ​ളം: ഒ​രു വ​ർ​ഷ​ത്തെ പ​രി​ശീ​ല​ന​സ​മ​യ​ത്ത് 50,000, വി​ജ​യ​ക​ര​മാ​യി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ 60,000-1,80,000 നി​ര​ക്കി​ൽ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ത​സ്തി​ക​യി​ൽ നി​യ​മ​നം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

www.sail.co.in, www.sailcareers.com