മ​ന്ത്രി ആ​ര്‍. ബി​ന്ദു​വി​ന്‍റെ വ​സ​തി​യി​ലേ​ക്കു മാ​ര്‍​ച്ച് ന​ട​ത്തി
Saturday, September 21, 2024 2:04 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ഇ-​ഗ്രാ​ന്‍റ് ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും വ​രു​മാ​ന​പ​രി​ധി​യി​ല്ലാ​തെ മു​ഴു​വ​ന്‍ എ​സ്‌‌​സി, എ​സ്ടി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഇ-​ഗ്രാ​ന്‍റ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര​തീ​യ പ​ട്ടി​കജ​ന​സ​മാ​ജം സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ന്ത്രി ആ​ര്‍. ബി​ന്ദു​വി​ന്‍റെ വ​സ​തി​യി​ലേ​ക്കു മാ​ര്‍​ച്ച് ന​ട​ത്തി.

മു​ന്‍ എം​എ​ല്‍​എ വി.​ടി. ബ​ല്‍​റാം മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്‌‌​സി, എ​സ്ടി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഇ-​ഗ്രാ​ന്‍റ് കു​ടി​ശി​ക ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ഫ​ണ്ടു​ക​ള്‍ വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച​വ​ര്‍​ക്കെ​തി​രെ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍​ക്കു​വേ​ണ്ടി തെ​രു​വി​ലി​റ​ങ്ങി സ​മ​രം ചെ​യ്യു​ന്ന​ത് സ​ര്‍​ക്കാ​ര്‍ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്ക​രു​തെ​ന്നും വി.​ടി. ബ​ല്‍​റാം അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​യ്യ​ങ്കാ​വ് മൈ​താ​ന​ത്തു​നി​ന്ന് ആ​രം​ഭി​ച്ച മാ​ര്‍​ച്ച് കു​ട്ടം​കു​ളം സ​മ​ര സ്തൂ​പ​ത്തി​നു സ​മീ​പം പോ​ലീ​സ് ത​ട​ഞ്ഞു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജു കു​ബ്ലാ​ന്‍, പി.​കെ. അ​ജി​ത്കു​മാ​ര്‍, ഷൈ​ജു കാ​വ​ന​ത്തി​ല്‍, കെ.​എ​സ്. അ​നി​ല്‍​കു​മാ​ര്‍, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ കാ​തി​ക്കോ​ട്, കു​ഞ്ഞ​മ്പു ക​ല്യാ​ശേ​രി, ഷൈ​ജു കാ​വ​ന​ത്തി​ല്‍, കെ.​സി. രാ​ജേ​ന്ദ്ര​ന്‍, വി.​ടി. ഭ​ര​ത്‌​രാ​ജ്, ദീ​പ്തി ലെ​നീ​ഷ്, സാ​വി​ത്രി ച​ന്ദ്ര​ന്‍, ബി​ന്ദു ശി​വ​ശ​ങ്ക​ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ജീ​വ് പി​ണ​ര്‍മു​ണ്ട സ്വാ​ഗ​ത​വും സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ വി.​പി. ദേ​വി ന​ന്ദി​യും പ​റ​ഞ്ഞു.