അ​തി​ര​പ്പി​ള്ളി​യി​ൽ ഫെ​ൻ​സിം​ഗ് നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കു​ം
Friday, September 6, 2024 1:46 AM IST
അ​തി​ര​പ്പ​ള്ളി: അ​തി​ര​പ്പി​ള്ളി​യി​ൽ ഫെ​ൻ​സിം​ഗ് നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ തീ​രു​മാ​നം. കാ​ട്ടാ​ന ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി ക​ഴി​ഞ്ഞദി​വ​സം വെ​റ്റി​ല​പ്പാ​റ 13 ജം​ഗ്ഷ​നി​ലു​ള്ള ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ മു​ന്നി​ൽ അ​തി​ര​പ്പി​ള്ളി കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം ന​ട​ത്തി​യി​രു​ന്നു.

ഇ​തേത്തു​ട​ർ​ന്ന് എം​എ​ൽ​എ സ​നീ​ഷ് കു​മാ​ർ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തിനി​ധി​ക​ളും സ​മ​ര​സ​മി​തിനേ​താ​ക്ക​ളും ചാ​ല​ക്കു​ടി ഡിഎ​ഫ്ഒയു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ എംഎ​ൽഎ ​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന ഫെ​ൻ​സി​ംഗ് നി​ർ​മാ​ണ​ത്തി​ന്‍റെ ന​ട​പ​ടിക്രമ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും, ജ​നജാ​ഗ്ര​താസ​മി​തി ഉ​ട​ൻ​ത​ന്നെ രൂ​പീ​ക​രി​ക്കു​വാ​നും നൈ​റ്റ്‌ വാ​ച്ച​ർ​മാ​രു​ടെ എ​ണ്ണം കൂ​ട്ടു​വാ​നും നൈറ്റ് പട്രോ​ളിം​ഗി​ന് വാ​ഹ​നം കൂ​ടു​ത​ൽ അ​നു​വ​ദി​ക്കാനും പു​ഴ​യി​ലെ തു​രു​ത്തു​ക​ളി​ലെ അ​ടി​ക്കാ​ടു​ക​ൾ വെ​ട്ടി ആ​ന​യെ തു​രത്തു​ന്ന​തി​നു വേ​ണ്ട ന​ട​പ​ടി​ക​ൾ എ​ടു​ക്കു​വാ​നും തീ​രു​മാ​നി​ച്ചു.