നാ​ഷ​ണ​ൽ ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി പി​ള​ർ​ന്നു
Friday, September 6, 2024 1:46 AM IST
തൃ​ശൂ​ർ: നാ​ഷ​ണ​ൽ ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി പി​ള​ർ​ന്നു. നേ​താ​ക്ക​ൾ രാ​ജി​വ​ച്ചു​വെ​ന്നും ജി​ല്ലാ ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ടു​വെ​ന്നും ഒ​രു വി​ഭാ​ഗം. രാ​ജി​വ​ച്ച​ത​ല്ല പു​റ​ത്താ​ക്കി​യ​താ​ണെ​ന്നു മ​റു​വി​ഭാ​ഗം.

എ.​പി. അ​ബ്ദു​ൾ വ​ഹാ​ബ് നേ​ തൃ​ത്വം​ന​ൽ​കു​ന്ന നാ​ഷ​ണ​ൽ ലീ​ഗി​ൽ​നി​ന്നും നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും കൂ​ട്ട​രാ​ജി വ​ച്ചു​വെ​ന്നും യു​ഡി​എ​ഫി​ലേ​ക്കു​ള്ള ലീ​ഗി​ന്‍റെ നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് കൂ​ട്ട​രാ​ജി​യെ​ന്നും പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദു​കു​ട്ടി ചാ​ല​ക്കു​ടി പ​റ​ഞ്ഞു.

ഇ​ദ്ദേ​ഹ​ത്തി​നു​പു​റ​മെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജം​ഷീ​ർ അ​ലി, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ക​ട​പ്പു​റം, വൈ​സ് പ്ര​സി​ഡ​ന്‍റ് ഖാ​ദ​ർ ബ്ലാ​ങ്ങാ​ട്, സെ​ക്ര​ട്ട​റി സെ​യ്ദ് വാ​ടാ​ന​പ്പി​ള്ളി, ജി​ല്ലാ ട്ര​ഷ​റ​ർ സി. ​ഷ​റ​ഫു​ദ്ദീ​ൻ, യൂ​ത്ത് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സൈ​ഫു​ദ്ദീ​ൻ വ​ട്ടേ​ക്കാ​ട് എ​ന്നി​വ​ര​ട​ക്ക​മു​ള്ള ജി​ല്ല​യി​ലെ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​രും രാ​ജി​വ​ച്ചു​വെ​ന്നും വി​ഭാ​ഗീ​യ​ത തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ഴി​ഞ്ഞു​പോ​ക്ക് തു​ട​രു​മെ​ന്നും മു​ഹ​മ്മ​ദു​കു​ട്ടി തൃ​ശൂ​രി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
എ​ന്നാ​ൽ ഇ​ത് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും പാ​ർട്ടി ​യു​ടെ ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തു​ക​യും പാ​ർ​ട്ടി​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്ത​തി​നാ​ൽ ഇ​വ​രെ പു​റ​ത്താ​ക്കി​യ​താ​ണെ​ന്നും നാ​ഷ​ണ​ൽ ലീ​ഗ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് ഷ​ബീ​ൽ ഐ​ദ്രൂ​സി ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

അ​ധി​കാ​ര​മോ​ഹ​ത്താ​ൽ എ.​പി. അ​ബ്ദു​ൾ വ​ഹാ​ബി​ന്‍റെ ആ​ദ​ർ​ശ​രാ​ഷ്ട്രീ​യ​വും നി​ല​പാ​ടു​ക​ളും മ​റ​ന്ന നേ​താ​ക്ക​ളെ ഉ​ൾ​ക്കൊ​ള്ളാ​നാ​വി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ 26നു ​കൂ​ടി​യ സെ​ക്ര​ട്ടേ​റി​യ​റ്റാ​ണ് ഇ​വ​രെ പു​റ​ത്താ​ക്കി​യ​ത്. അ​തി​ന്‍റെ ജാ​ള്യം മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ കാ​ര്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് മു​ഹ​മ്മ​ദു​കു​ട്ടി ചാ​ല​ക്കു​ടി രം​ഗ​ത്തു​വ​ന്നി​ട്ടു​ള്ള​തെ​ന്നും നി​ല​വി​ൽ അ​ടി​യു​റ​ച്ച ഇ​ട​തു​പ​ക്ഷ​നി​ല​പാ​ടു​മാ​യാ​ണ് ലീ​ഗ് പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ് ക്കു​ന്ന​തെ​ന്നും അ​തു തു​ട​രു​മെ​ന്നും പ​റ​ഞ്ഞ ഐ​ദ്രൂ​സി ഐ​എ​ൻ​എ​ൽ ജി​ല്ലാ ക​മ്മി​റ്റി പി​ള​ർ​ന്ന​താ​യും കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​ഹ​മ്മ​ദു​കു​ട്ടി ചാ​ല​ക്കു​ടി​ക്കൊ​പ്പം, ജം​ഷീ​ർ അ​ലി തി​രു​വ​ത്ര, നൗ​ഷാ​ദ് ക​ട​പ്പു​റം, സെ​യ്ദ് വാ​ടാ​ന​പ്പി​ള്ളി, ഖാ​ദ​ർ ബ്ലാ​ങ്ങാ​ട് എ​ന്നി​വ​രും, ജി​ല്ലാ വ​ർ​ക്കിം​ഗ് സ​യ്യി​ദ് ഷ​ബീ​ൽ ഐ​ദ്രൂ​സി ത​ങ്ങ​ൾ​ക്ക് ഒ​പ്പം ജെ​യിം​സ് കാ​ഞ്ഞി​ ര​ത്തി​ങ്ക​ൽ, ഷം​സു​ദീ​ൻ ഹാ​ജി, ഷാ​ജി പ​ള്ളം, അ​ഡ്വ. ര​മാ​ദേ​വി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.