പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി
Saturday, September 7, 2024 1:37 AM IST
പ​രി​യാ​രം: പ​രി​സ്ഥി​തിലോ​ലപ്ര​ദേ​ശ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ​നി​ന്നും പ​രി​യാ​രം വി​ല്ലേ​ജി​നെ ഒ​ഴി​വാ​ക്കു​ക, പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ക, പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ഫ​ണ്ട് ദു​ർ​വി​ന​യോ​ഗ​വും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പ​രി​യാ​രം കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി.​സി. ബെ​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യിം​സ് പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​രി​യാ​രം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ്് പ്രി​ൻ​സ് മു​ണ്ട​ന്മാ​ണി, റാ​ഫി ക​ല്ലൂ​പാ​ലം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​പി. പോ​ളി , കെ.​ടി. വ​ർ​ഗീ​സ് റി​ൻ​സ​ൺ മ​ണ​വാ​ള​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് ലി​ൻ​സ​ൺ ന​ട​വ​ര​മ്പ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സോ​നു ജോ​ൺ​സ​ൺ, ഐഎ​ൻ​ടി​യു​സി പ്ര​സി​ഡ​ന്‍റ് ഷാ​ജു​പു​തി​യേ​ട​ത്ത്, മ​ഹി​ളാകോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽസെ​ക്ര​ട്ട​റി ഡാ​ർ​ളി പോ​ൾ​സ​ൺ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ജി വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഗ്രാ​മപ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി​നി ലോ​ന​പ്പ​ൻ, ഡാ​ളി വ​ർ​ഗീ​സ്, ഡെ​ന്നി ആ​ന്‍റ ണി, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റുമാ​രാ​യ ജോ​സ് പ​ടി​ഞ്ഞാ​ക്ക​ര, ജോ​യ് കു​റ്റി​പ്പുഴ, റീ​ന ജോ​സ​ഫ്, ടി.​കെ. വ​ർ​ഗീ​സ്, ജോ​സ് കോ​ട്ട​യ്ക്ക തു​ട​ങ്ങി​യ​വ​ർ മാ​ർ​ച്ചി​നു നേ​തൃ​ത്വം ന​ല്കി.