ദേവാലയങ്ങളില്‌ തി​രു​നാ​ള്‌
Friday, September 6, 2024 1:46 AM IST
കൈ​പ്പ​റ​മ്പ് വി​ശു​ദ്ധ
മ​ദ​ർ തെ​രേ​സ ക​പ്പേ​ള​യിൽ

തി​രു​നാ​ളി​ന് കൊ​ടി​യേ​റി. എ​ട്ടി​നാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷം. തി​രു​നാ​ൾ​ദി​നം​വ​രെ എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റി​ന് ല​ദീ​ഞ്ഞ്, നൊ​വേ​ന ഉ​ണ്ടാ​യി​രി​ക്കും. തി​രു​നാ​ൾ​ദി​വ​സം രാ​വി​ലെ 5.45ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, രൂ​പം എ​ഴു​ന്ന​ള്ളി​പ്പ് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. വൈ​കു​ന്നേ​രം 5.45ന് ​ല​ദീ​ഞ്ഞ്, നൊ​വേ​ന, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച വി​ത​ര​ണം, ഫാ​ൻ​സി വെ​ടി​ക്കെ​ട്ട് എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും. വി​കാ​രി റ​വ.​ഡോ. ആ​ന്‍റോ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ.​എ​ൽ. നി​ക്സ​ൺ, ജോ​ളി ഫ്രാ​ൻ​സി​സ്, എ.​ജെ. ബി​ജു എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കും.

ക​രു​മ​ത്ര പ​രി​ശു​ദ്ധ ആ​രോ​ഗ്യ മാ​താ​വി​ന്‍റെ ദേ​വാ​ല​യത്തിൽ

എ​ട്ടുനോ​മ്പ് തി​രു​നാ​ളി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ഇ​ട​വ​കാ​തി​ർ​ത്തി​യി​ലെ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യ​ംന​ൽ​കും. ഇ​ന്ന് വൈ​കി​ട്ട് പ​ള്ളി​യി​ൽ​ന​ട​ക്കു​ന്ന തി​രു​ക​ർ​മ​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​ലു​മി​നേ​ഷ​ൻ സ്വി​ച്ച് ഓ​ൺ​ ന​ട​ക്കും.

നാളെ രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി, തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ലെ യൂ​ണി​റ്റു​ക​ളി​ലേ​ക്ക് കി​രീ​ടം, അ​മ്പ് എ​ന്നി​വ വെ​ഞ്ച​രി​ച്ച് ന​ൽ​ക​ൽ. ഉ​ച്ച​ക്ക് 3.30ന് പ്ര​സു​ദേ​ന്തി വാ​ഴ്ച, ഊ​ട്ടു വെ​ഞ്ചരി​പ്പ്, കു​ട്ടി​ക​ൾ​ക്ക് ചോ​റൂണ്, തു​ട​ർ​ന്ന് 13 വി​ശു​ദ്ധ​രു​ടെ തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ, ദി​വ്യ​ബ​ലി, സ​ന്ദേ​ശം, ല​ദീ​ഞ്ഞ്, നൊ​വേ​ന, കൂ​ടു​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ, കി​രീ​ട സ​മ​ർ​പ്പ​ണം എ​ന്നിവ നടക്കും. തി​രു​ക​ർ​മങ്ങ​ൾ​ക്ക് അ​തി​രൂ​പ​ത സ​ഹാ​യമെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ മു​ഖ്യ​കാ​ർമി​ക​നാ​കും. തു​ട​ർ​ന്ന് രാ​ത്രി 10.30ന് ​തി​രു​മു​റ്റ ബാ​ൻഡ് മേ​ളം, യൂ​ണി​റ്റു​ക​ളി​ൽനി​ന്നു​ള്ള കി​രീ​ടം എ​ഴു​ന്ന​ള്ളി​പ്പ് പ​ള്ളി​യി​ൽ സ​മാ​പ​നം. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി, 9.30ന് ​പൊ​തു മാ​മോ​ദീ​സ, 10.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​ എ​ന്നിവയ്ക്ക് തൃ​ശൂ​ർ ലൂ​ർ​ദ് ക​ത്തി​ഡ്ര​ൽ പ​ള്ളി വി​കാ​രി ഫാ. ​ഡേ​വി​സ് പു​ലി​ക്കോ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.​ മേ​രിമാ​താ മേ​ജ​ർ സെ​മി​നാ​രി റെ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​ല​ക്ക​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും.

തു​ട​ർ​ന്ന് വൈ​കി​ട്ട് 3.30ന് ​ന​ട​ക്കു​ന്ന​ ദി​വ്യ​ബ​ലി​ക്കു ശേ​ഷം ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​വും മാ​താ​വി​ന്‍റെ ബ​ർ​ത്ത്ഡേ കേ​ക്ക് മു​റി​ക്ക​ൽ എ​ന്നി​വ ന​ട​ക്കും. തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് സെ​ന്‍റ് തോ​മ​സ് കോ​ളജ് എ​ക്സി​ക്യൂ​ട്ടീ​വ് മാ​നേ​ജ​ർ ഫാ.​ ബി​ജു പാ​ണേ​ങ്ങാ​ട​ൻ നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് മൂ​വാ​റ്റു​പു​ഴ എ​യ്ഞ്ച​ൽ വോ​യ്‌​സി​ന്‍റെ ഗാ​ന​മേ​ള ഉ​ണ്ടാ​കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​മ​നോ​ജ് കീ​ഴൂ​രു​മു​ട്ടി​ക്ക​ൽ, തി​രു​നാ​ൾ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ആ​ന്‍റണി വ​ട​ക്ക​ൻ, ട്ര​സ്റ്റി സൈ​മ​ൺ തേ​ർ​മ​ഠം, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ പോ​ൾ നീ​ണ്ടു​ശേരി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.