ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണസ്തം​ഭ​നം: കോ​ണ്‍​ഗ്ര​സ് ധ​ര്‍​ണ ന​ട​ത്തി
Saturday, September 7, 2024 1:37 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: എ​ല്‍​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഭ​ര​ണസ്തം​ഭ​ന​ത്തി​നെ​തി​രെ​യും അം​ഗ​പ​രി​മി​ത​യാ​യ സെ​ക്ര​ട്ട​റി​ക്കെ​തി​രെ​യു​മുള്ള മ​നു​ഷ്യാ​വ​കാ​ശധ്വം​സ​ന​ത്തി​നെ​തി​രെ​യും അ​ഴി​മ​തി​ക്കും സ്വ​ജ​ന പ​ക്ഷ​പാ​ത​ത്തി​നെ​തി​രെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധധ​ര്‍​ണ ന​ട​ത്തി.

കെ​പി​സി​സി നി​ര്‍​വാ​ഹ​കസ​മി​തി​യം​ഗം എം.​പി. ജാ​ക്‌​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സോ​മ​ന്‍ ചി​റ്റേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​ട്ടൂ​ര്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്് ഷാ​റ്റൊ കു​ര്യ​ന്‍, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ന്‍റോ പെ​രു​മ്പുള്ളി, സ​തീ​ഷ് വി​മ​ല​ന്‍, ന​ഗ​രസ​ഭ അ​ധ്യ​ക്ഷ സു​ജ സ​ഞ്ജീ​വ്കു​മാ​ര്‍, ടി.​വി. ചാ​ര്‍​ളി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമാ​രാ​യ ബാ​സ്റ്റി​ന്‍ ഫ്രാ​ന്‍​സി​സ്, സാ​ജു പാ​റേ​ക്കാ​ട​ന്‍, എ.​പി. വി​ല്‍​സ​ണ്‍, ഫ്രാ​ന്‍​സി​സ് പ​ടി​ഞ്ഞാ​റേ​ത്ത​ല, സി. എ​സ്. അ​ബ്ദു​ല്‍ഹ​ഖ്, പി.​കെ. ഭാ​സി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം റീ​ന ഫ്രാ​ന്‍​സി​സ് പ്ര​സം​ഗി​ച്ചു.