ദേവാലയങ്ങളിൽ തിരുനാൾ
Saturday, September 7, 2024 1:37 AM IST
അ​രി​പ്പാ​ലം സെ​ന്‍റ് മേ​രീ​സ്

വെ​ള്ളാ​ങ്ക​ല്ലൂ​ർ: അ​രി​പ്പാ​ലം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ വേ​ളാ​ങ്ക​ണ്ണിമാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് ആ​ളൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​യ് ക​ട​മ്പാ​ട്ട് കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നീ​ തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ന്നു.

ഇ​ന്നു വൈ​കീ​ട്ട് 5.30നു​ള്ള തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് റ​വ.ഡോ. ​വ​ർ​ഗീ​സ് പാ​ല​ത്തി​ങ്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തി​രു​നാ​ൾദി​ന​മാ​യ നാ​ളെ രാ​വി​ലെ 6.30 നു​ള്ള ദി​വ്യ​ബ​ലി​ക്കു വി​കാ​രി ഫാ. ​സെ​ബി കാ​ഞ്ഞി​ല​ശേ​രി കാ​ർ​മി​ക​ത്വം​ വ​ഹി​ക്കും.

10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾപാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. റ​വ.ഡോ. ​വ​ർ​ഗീ​സ് പാ​ല​ത്തി​ങ്ക​ൽ സ​ഹ​കാ​ർ​മി​ക​നാ​യി​രി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.

തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​സെ​ബി കാ​ഞ്ഞി​ല​ശേ​രി, കൈ​ക്കാ​ര​ന്മാ​രാ​യ പോ​ൾ​സ​ൺ വാ​റോ​ക്കി, റോ​യ് പോ​ൾ ക​ണ്ണൂ​ക്കാ​ട​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ​ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ്ലാ​വി​ൻ​മു​റി ദ​യാ​ന​ഗ​ർ

മാ​ള: പ്ലാ​വി​ൻ​മു​റി ദ​യാ​ന​ഗ​ർ പ​ള​ളി​യി​ൽ പ​രി​ശു​ദ്ധ ബാ​ലി​കാമാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ൾ നാ​ളെ ന​ട​ക്കും.

ഫാ. ​ഡേ​വി​സ് ക​ള​പ്പു​ര​യ്ക്ക​ൽ കൊ​ടി​ക​യ​റ്റം നി​ർ​വ​ഹി​ച്ചു. തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ വി​കാ​രി ഫാ. ​സാം​സ​ൺ എ​ലു​വ​ത്തി​ങ്ക​ൽ, ഫാ. ​ജോ​സ​ഫ് പാ​റേ​ക്കാ​ട​ൻ എ​ന്നി​വ​ർ കാ​ർ​മി​ക​രാ​യി.
നാ​ളെ രാ​വി​ലെ 10 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് ഊ​ട്ടുനേ​ർ​ച്ച.