ഇ​ടു​ക്കി​യി​ൽ പ്ര​തീ​ക്ഷ​യു​ടെ സീ പ്ലെയിനിറങ്ങി
Tuesday, November 12, 2024 7:40 AM IST
തൊ​ടു​പു​ഴ: ജ​ലാ​ശ​യ​ങ്ങ​ളു​ടെ നാ​ടാ​യ ഇ​ടു​ക്കി​യി​ൽ സീ ​പ്ലെ​യി​ൻ ഇ​റ​ങ്ങി​യ​തോ​ടെ വി​നോ​ദസ​ഞ്ചാ​ര മേ​ഖ​ല​യി​ൽ പ്ര​തീ​ക്ഷ​യു​ടെ ചി​റ​ക​ടി. എ​ന്നാ​ൽ മു​ൻ​കാ​ല​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച പ​ല പ​ദ്ധ​തി​ക​ൾ​ക്കും തു​ട​ക്ക​ത്തി​ൽ കാ​ണി​ച്ച ആ​വേ​ശം പി​ന്നീ​ടു​ണ്ടാ​യി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ജി​ല്ല​യി​ലെ വി​വി​ധ ജ​ലാ​ശ​യ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് സീ ​പ്ലെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തി​യാ​ൽ വി​നോ​ദ​സ​ഞ്ചാ​ര​ മേ​ഖ​ല​യി​ൽ വ​ലി​യ മു​ന്നേ​റ്റം കൈ​വ​രി​ക്കാ​നാ​കു​മെ​ന്നാ​ണ് ടൂ​റി​സം മേ​ഖ​ല​യി​ലു​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

പ​ദ്ധ​തി വി​ദേ​ശി​ക​ള​ട​ക്ക​മു​ള്ള സ​ഞ്ചാ​രി​ക​ൾ​ക്ക് ഏ​റെ സ​ഹാ​യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ പ​ദ്ധ​തി​യു​ടെ ആ​രം​ഭഘ​ട്ട​ത്തി​ൽ ത​ന്നെ വ​നം​വ​കു​പ്പ് ഉ​യ​ർ​ത്തി​യ ത​ട​സ​വാ​ദം ആ​ശ​ങ്ക​യു​ടെ കാ​ർ​മേ​ഘം ഉ​യ​ർ​ത്തു​ന്നു​ണ്ട്.

ജി​ല്ല​യി​ൽ വി​വി​ധ ജ​ലാ​ശ​യ​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച് ഇ​ത്ത​ര​ത്തി​ൽ ജ​ല​വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം. ഇ​ന്ന​ലെ സീ ​പ്ലെ​യി​ൻ ലാ​ൻ​ഡു ചെ​യ്ത മാ​ട്ടു​പ്പെ​ട്ടി​ക്കു പു​റ​മേ ഇ​ടു​ക്കി, മ​ല​ങ്ക​ര, ചെ​ങ്കു​ളം തു​ട​ങ്ങി ജി​ല്ല​യി​ലെ പ​ല ജ​ലാ​ശ​യ​ങ്ങ​ളി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​കു​മെ​ന്നാ​ണ് ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഇ​തു യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ മൂ​ന്നാ​റി​ലേ​ക്കെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് ഇ​ടു​ക്കി ജ​ലാ​ശ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​റു​തോ​ണി, അ​ഞ്ചു​രു​ളി തു​ട​ങ്ങി ജി​ല്ല​യി​ലെ വി​വി​ധ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ളു​പ്പം എ​ത്താ​ൻ സാ​ധി​ക്കും.

റോ​ഡ് മാ​ർ​ഗം ഈ ​സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തു​ന്പോ​ഴു​ള്ള സ​മ​യ​ന​ഷ്ടം, ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ ഒ​ഴി​വാ​ക്കു​ന്ന​തി​നൊ​പ്പം ആ​കാ​ശ​യാ​ത്ര​യു​ടെ വേ​റി​ട്ടൊ​രു കാ​ഴ്ചാ​നു​ഭ​വം കൂ​ടി സ​ഞ്ചാ​രി​ക​ൾ​ക്ക് സ​മ്മാ​നി​ക്കാ​നും ക​ഴി​യും. ടൂ​റി​സ​ത്തി​നു പു​റ​മേ ദു​ര​ന്ത​നി​വാ​ര​ണ​ത്തി​നും മെ​ഡി​ക്ക​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കും വി​ഐ​പി​ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർക്കും അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കാ​നും അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നും സീ ​പ്ലെ​യി​ൻ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം എ​ന്ന​തും പ​ദ്ധ​തി​യു​ടെ പ്രാ​ധാ​ന്യം വ​ർ​ധി​പ്പി​ക്കു​ന്നു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജ​ല​വി​മാ​ന​ത്തി​ന്‍റെ പ​രീ​ക്ഷ​ണ പ്പ​റ​ക്ക​ൽ കൊ​ച്ചി​യി​ൽ നി​ന്ന് ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ലേ​ക്ക് ന​ട​ത്താ​നാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. വ​നം​വ​കു​പ്പി​ന്‍റെ എ​തി​ർ​പ്പി​നെത്തു​ട​ർ​ന്നാ​ണ് പി​ന്നീ​ട് ഇ​തു മാ​ട്ടു​പ്പെ​ട്ടി​യി​ലേ​ക്ക് മാ​റ്റി​യ​തെ​ന്നാ​ണ് സൂ​ച​ന.

മാ​ട്ടു​പ്പെ​ട്ടി​യി​ൽ വ​നം​വ​കു​പ്പ് ഉ​യ​ർ​ത്തി​യ ത​ട​സ​വാ​ദം പ​ദ്ധ​തി​ക്ക് വി​ല​ങ്ങു​ത​ടി​യാ​യേ​ക്കാം. വി​മാ​ന​ത്തി​ന്‍റെ ശ​ബ്ദം വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് അ​ലോ​സ​ര​മു​ണ്ടാ​ക്കു​മെ​ന്നതും പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വ​നം​വ​കു​പ്പ് പ​ദ്ധ​തി​യു​ടെ ആ​രം​ഭ​ഘ​ട്ട​ത്തി​ൽത​ന്നെ രം​ഗ​ത്തെ​ത്തി​യ​ത്.

നേ​ര​ത്തേ സം​സ്ഥാ​ന​ത്തെ ഡാ​മു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഫ്ളോ​ട്ട് പ്ലെ​യി​ൻ, ഹെ​ലി​കോ​പ്റ്റ​ർ സ​ർ​വീ​സു​ക​ൾ തു​ട​ങ്ങാ​ൻ കെഎ​സ്ഇ​ബി പ​ദ്ധ​തി​യി​ട്ടി​രു​ന്നു. ചെ​റു​വി​മാ​ന​ങ്ങ​ളും ഹെ​ലി​കോ​പ്റ്റ​റു​ക​ളു​മു​ള്ള ക​ന്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം.

അ​ണ​ക്കെ​ട്ടു​ക​ളി​ൽനി​ന്നു പ​റ​ന്നു​യ​രു​ന്ന ഒ​റ്റ എ​ൻ​ജി​നു​ള്ള വി​മാ​ന​ത്തി​ൽ കു​റ​ഞ്ഞ ചെ​ല​വി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ട​ത്. ​മാ​ട്ടു​പ്പെ​ട്ടി​യ​ട​ക്ക​മു​ള്ള ഡാ​മു​ക​ളി​ൽനി​ന്നു സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. കെഎ​സ്ഇ​ബി​ക്ക് സാ​ന്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​കാ​ത്ത ത​ര​ത്തി​ൽ ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ച്ചെ​ങ്കി​ലും പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽത്ത​ന്നെ പ​ദ്ധ​തി നി​ല​യ്ക്കു​ക​യാ​യി​രു​ന്നു.
കു​മ​ളി​യി​ൽനി​ന്നു മൂ​ന്നാ​റി​ലേക്ക് സ്വ​കാ​ര്യമേ​ഖ​ല​യി​ൽ ആ​രം​ഭി​ച്ച ഹെ​ലി​കോ​പ്റ്റ​ർ സ​ർ​വീ​സും ആ​രം​ഭഘ​ട്ട​ത്തി​ൽത്ത​ന്നെ നി​ല​ച്ചു. കു​മ​ളി പ​ത്തുമു​റി​യി​ൽനി​ന്ന് സ​ർ​വീ​സ് ആ​രം​ഭി​ച്ചെ​ങ്കി​ലും വി​നോ​ദസ​ഞ്ചാ​രി​ക​ൾ പ​ദ്ധ​തി​യോ​ട് മു​ഖം തി​രി​ക്കു​ക​യാ​യി​രു​ന്നു. അ​ര​മ​ണി​ക്കൂ​ർ യാ​ത്ര​യ്ക്ക് 11,000 രൂ​പ​യാ​യി​രു​ന്നു ഈ​ടാ​ക്കി​യ​ത്.

ജി​ല്ല​യി​ലെ മ​ല​നി​ര​ക​ളു​ടെ​യും ജ​ലാ​ശ​യ​ങ്ങ​ളു​ടെ​യും ഉ​ൾ​പ്പെ​ടെ മ​നോ​ഹ​ര കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാ​മെ​ന്ന മേ​ൻ​മ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യെ​ങ്കി​ലും ചു​രു​ങ്ങി​യ ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ത് ഇ​ല്ലാ​താ​യ​തോ​ടെ പ​ദ്ധ​തി​യി​ൽ ക​രിനി​ഴ​ൽ വീ​ണു.

എ​തി​ർ​പ്പു​മാ​യി വ​നംവ​കു​പ്പും സം​ഘ​ട​ന​ക​ളും

മൂ​ന്നാ​ർ: പ​ദ്ധ​തി യാ​ഥാ​ർ​ത്ഥ്യ​മാ​കാ​ൻ കാ​ല​താ​മ​സം ഏ​റെ​യു​ണ്ടാ​കും എ​ന്നു തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു മൂ​ന്നാ​റി​ൽ സീ​പ്ലെ​യി​ൻ എ​ത്തി​യ​പ്പോ​ൾ ഉ​ണ്ടാ​യ സാ​ഹ​ച​ര്യം.

വ​ന്യ​മൃ​ഗ​ങ്ങ​ൾ ഏ​റെ​യു​ള്ള മാ​ട്ടു​പ്പെ​ട്ടി പോ​ലു​ള്ള പ്ര​ദേ​ശ​ത്ത് പ​ദ്ധ​തി ന​ട​പ്പി​ലാ​കു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന പാ​രി​സ്ഥി​തിക പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി വ​നം വ​കു​പ്പ് രം​ഗ​ത്ത് എ​ത്തി​യ​തോ​ടെ ത​ന്നെ പ​ദ്ധ​തി​ക്കു വെ​ല്ലു​വി​ളി​ക​ൾ ഏ​റെ​യു​ണ്ടെ​ന്ന് ഉ​റ​പ്പു​ണ്ടാ​യി​ട്ടു​ണ്ട്.

വ​ന്യ​ജീ​വി​ക​ളെ ദോ​ഷ​മാ​യി ബാ​ധി​ക്കു​മെ​ന്നും ഇ​പ്പോ​ൾ ത​ന്നെ വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണംമൂ​ലം പൊ​റു​തി​മു​ട്ടു​ന്ന മൂ​ന്നാ​റി​ലെ ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് ഇ​ട​യാ​കും എ​ന്ന പ​രാ​തി​യു​മാ​യി പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

വ​നം​വ​കു​പ്പി​ന്‍റെ ആ​ശ​ങ്ക​കളെ​ക്കു​റി​ച്ച് പ്ര​തി​ക​ര​ണം തേ​ടി​യ​പ്പോ​ൾ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ​യും മു​ൻ​മ​ന്ത്രി എം.​എം.​ മ​ണി​യു​ടെ​യും മ​റു​പ​ടി​യി​ൽനി​ന്ന് വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ഭി​ന്ന​ത​യും വെ​ളി​പ്പെ​ട്ടു.

ആ​ന​ക​ൾ സ്ഥി​രം വെ​ള്ളം കു​ടി​ക്കാ​ൻ എ​ത്തു​ന്ന മാ​ട്ടു​പ്പെ​ട്ടി ഡാ​മി​ലേ​ക്കു വി​മാ​നം എ​ത്തു​ന്ന​തു തി​രി​ച്ച​ടി​യാ​കുമെ​ന്ന് വ​നംവ​കു​പ്പ് ചി​ന്തി​ക്കു​ന്നു​ണ്ട​ല്ലോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു വ​നംവ​കു​പ്പു​കാ​ർ വെ​ള്ളം കോ​രി ആ​ന​ക​ളു​ടെ വാ​യി​ലേ​ക്ക് ഒ​ഴി​ച്ചു കൊ​ടു​ക്ക​ട്ടെ എ​ന്നാ​യി​രു​ന്നു എം.​എം. മ​ണി​യു​ടെ മ​റു​പ​ടി.