സ​ഹ​. ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യു​ടെ അ​വ​കാ​ശ​വാ​ദം അ​ടി​സ്ഥാ​നര​ഹി​ത​ം: കോ​ൺ​ഗ്ര​സ്
Wednesday, November 13, 2024 3:50 AM IST
ക​ട്ട​പ്പ​ന: വ​ണ്ട​ന്‍​മേ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി ക​ഴി​ഞ്ഞ​ദി​വ​സം കോ​ണ്‍​ഗ്ര​സി​നെ​തി​രേ ന​ട​ത്തി​യ പ്ര​സ്താ​വ​ന അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ള്‍. ക​ഴി​ഞ്ഞ ര​ണ്ടി​ന് വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ന​ട​ക്കാ​ത്ത​ത് നാ​ലി​ലൊ​ന്ന് അം​ഗ​ങ്ങ​ള്‍ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നാ​ലാ​ണെ​ന്നാ​ണ് പ്ര​സി​ഡ​ന്‍റിന്‍റെ വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ല്‍, നൂ​റു​ക​ണ​ക്കി​ന് അം​ഗ​ങ്ങ​ള്‍ നി​ശ്ചി​ത​സ​മ​യ​ത്തി​ന് മു​മ്പ് ത​ന്നെ പൊ​തു​യോ​ഗം ന​ട​ക്കു​ന്ന ഹാ​ളി​ന് പു​റ​ത്തു​ണ്ടാ​യി​രു​ന്നു. അം​ഗ​ങ്ങ​ളു​ടെ ഒ​പ്പ് രേ​ഖ​പ്പെ​ടു​ത്തി ഹാ​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ല്ല. നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടെ​ന്നു പ​റ​ഞ്ഞ് പ്ര​സി​ഡ​ന്‍റ് സ്വ​ന്തം വാ​ഹ​നം ഓ​ടി​ച്ചു​പോ​കു​ന്ന​ത് എ​ല്ലാ​വ​രും ക​ണ്ട​താ​ണ്. പൊ​തു​യോ​ഗം ന​ട​ത്താ​ത്ത​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഉ​ടു​മ്പ​ന്‍​ചോ​ല സ​ഹ​ക​ര​ണ സം​ഘം ര​ജി​സ്ട്രാ​ര്‍​ക്കും ഇ​ടു​ക്കി ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ല്‍ ജോ​ലി​ക്ക് വ​ന്നി​ട്ടു​ള്ള തൊ​ഴി​ലാ​ളി​ക​ളെ ചി​ല യൂ​ണി​യ​ന്‍ നേ​താ​ക്ക​ളു​ടെ ഒ​ത്താ​ശ​യോ​ടെ ബാ​ങ്കി​ല്‍ അം​ഗ​ങ്ങ​ളാ​യി ചേ​ര്‍​ത്തി​ട്ടു​ണ്ട്. ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​കാ​ൻ ര​ണ്ടു​മാ​സം മാ​ത്രം ബാ​ക്കി​നി​ല്‍​ക്കെ സി​പി​എ​മ്മി​ന്‍റെ പ്ര​ധാ​ന നേ​താ​ക്ക​ളു​ടെ ബ​ന്ധു​ക്ക​ളെ ബാ​ങ്കി​ല്‍ ജീ​വ​ന​ക്കാ​രാ​യി നി​യ​മി​ച്ചു.

സ​ഹ​ക​ര​ണ പ​രീ​ക്ഷാ ബോ​ര്‍​ഡ് ടെ​സ്റ്റ് ന​ട​ത്തി​യാ​ണ് നി​യ​മ​ന​മെ​ന്നു​ള്ള വാ​ദം അ​സം​ബ​ന്ധ​മാ​ണ്. എ​ല്‍ഡി ​ക്ല​ര്‍​ക്ക് മു​ത​ല്‍ മു​ക​ളി​ലേ​ക്കു​ള്ള ത​സ്തി​ക​ക​ളി​ലാ​ണ് പ​രീ​ക്ഷ ബോ​ര്‍​ഡ് ടെ​സ്റ്റ് ന​ട​ത്താ​റു​ള്ള​ത്.

നൈ​റ്റ് വാ​ച്ച്മാ​ന്‍​മാ​രാ​യി നി​യ​മി​ച്ചി​ട്ടു​ള്ള​വ​ര്‍​ക്ക് ബാ​ങ്കു​ക​ളി​ല്‍ ക​സേ​ര​യും മേ​ശ​യും ലാ​പ്‌​ടോ​പ്പും ന​ൽ​കി കൃ​ത്രി​മ വോ​ട്ട​ര്‍​പ​ട്ടി​ക ഉ​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ചു. ജീ​വ​ന​ക്കാ​ര്‍​ക്ക് മാ​സ​ങ്ങ​ളാ​യി ശ​മ്പ​ളം ന​ൽ​കി​യി​ട്ടി​ല്ല. അ​വ​രു​ടെ ശ​മ്പ​ളം ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പ​മാ​യി രേ​ഖ​പ്പെ​ടു​ത്തു​കയാ​ണ് ചെ​യ്യു​ന്ന​ത്.

നി​ല​വി​ലെ പ​ല അം​ഗ​ങ്ങ​ളും വാ​യ്പ കു​ടി​ശി​ക​യു​ടെ പേ​രി​ല്‍ ഭ​ര​ണ​സ​മി​തി​യി​ല്‍​നി​ന്ന് പു​റ​ത്തു പോ​യ​വ​രാ​ണ്. അ​തു​പോ​ലെ ഭ​ര​ണ​സ​മി​തി​യി​ല്‍​പ്പെ​ട്ട പ​ല അം​ഗ​ങ്ങ​ളു​ടെ​യും ബ​ന്ധു​ക്ക​ളും മ​റ്റും ബി​നാ​മി​യാ​യി വ​ലി​യ വാ​യ്പ എ​ടു​ത്തി​ട്ടു​ള്ള​വ​രും കു​ടി​ശി​ക​ക്കാ​രു​മാ​ണ്. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് മ​ള്‍​ട്ടി നാ​ഷ​ണ​ല്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ക​ട്ട​പ്പ​ന എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്.

സ​ർ​വീ​സ് ബാ​ങ്കി​ലെ നി​ക്ഷേ​പ​ക​രു​ടെ വി​വ​ര​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി ഇ​വി​ടെനി​ന്ന് നി​ക്ഷേ​പ​ങ്ങ​ള്‍ പി​ന്‍​വ​ലി​പ്പി​ച്ച് അ​ദ്ദേ​ഹം ജോ​ലി ചെ​യ്യു​ന്ന ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ക​യാ​ണെ​ന്നും ഇ​ട​തു​പ​ക്ഷം ഭ​ര​ണം ന​ട​ത്തി​വ​രു​ന്ന പ​ല ബാ​ങ്കു​ക​ളും സ​ര്‍​ക്കാ​ര്‍ ഭ​ര​ണ​സ്വാ​ധീ​നം ചെ​ലു​ത്തി​ വ​ലി​യ ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ത്തു​ക​യും പി​ന്നീ​ട് പൂ​ട്ടു​ക​യും ചെ​യ്യു​ന്ന സ്ഥി​തി​യു​ണ്ട്.

ഇ​തേ അ​വ​സ്ഥ വ​ണ്ട​ന്‍​മേ​ട് ബാ​ങ്കി​ന് ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജാ മാ​ട്ടു​ക്കാ​ര​ന്‍, കെ.പി. സു​ദ​ര്‍​ശ​ന​ന്‍, ബി​ജു അ​ക്കാ​ട്ടു​മു​ണ്ട, ടോ​ണി മ​ക്കോ​റ, ജോ​ബ​ന്‍ പാ​നോ​സ്, രാ​ജു ബേ​ബി എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.