വി​ള ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി: ക​ർ​ഷ​ക​ർ​ക്ക് അ​പേ​ക്ഷിക്കാം
Thursday, November 14, 2024 3:52 AM IST
ഡി​സം​ബർ 31 വ​രെ അ​വ​സ​രം

തൊ​ടു​പു​ഴ: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ യോ​ജി​ച്ച് ന​ട​പ്പാ​ക്കു​ന്ന കാ​ലാ​വ​സ്ഥാ​ധി​ഷ്ഠി​ത വി​ള ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി​ക​ളി​ൽ ഡി​സം​ബ​ർ 31 വ​രെ അം​ഗ​മാ​കാ​ൻ ക​ർ​ഷ​ക​ർ​ക്ക് അ​വ​സ​രം. തെ​ങ്ങ്, കാ​പ്പി, റ​ബ​ർ, നെ​ല്ല്, വാ​ഴ, ക​മു​ക്, കു​രു​മു​ള​ക്, മ​ഞ്ഞ​ൾ, ജാ​തി, കൊ​ക്കോ, വെ​റ്റി​ല, ഏ​ലം, ഗ്രാ​ന്പൂ, ഇ​ഞ്ചി, മാ​വ്, പൈ​നാ​പ്പി​ൾ, ക​ശു​മാ​വ്, മ​ര​ച്ചീ​നി, കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ, പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ, പ​ച്ച​ക്ക​റി എ​ന്നീ വി​ള​ക​ൾ​ക്കാ​ണ് ഇ​ൻ​​ഷ്വറ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കു​ന്ന​ത്.

കാ​ലാ​വ​സ്ഥാ​ധി​ഷ്ഠി​ത വി​ള ഇ​ൻ​​ഷ്വറ​ൻ​സി​ൽ ഓ​രോ വി​ള​യ്ക്കും വെ​വ്വേ​റെ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥാഘ​ട​ക​ങ്ങ​ളും അ​തു രേ​ഖ​പ്പെ​ടു​ത്തു​ന്ന കാ​ലാ​വ​ധി​യും വി​ള​യ​നു​സ​രി​ച്ചു​ള്ള കാ​ലാ​വ​സ്ഥ​യു​ടെ നി​ർ​ണാ​യ​ക തോ​തും ടേം ​ഷീ​റ്റ് പ്ര​കാ​രം സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ചെ​യ്തി​ട്ടു​ണ്ട്. വി​ള​ക​ൾ ഇ​ൻ​​ഷ്വറ​ൻ​സ് ചെ​യ്യു​ന്പോ​ൾ ഓ​രോ വി​ള​ക​ൾ​ക്കും വേ​ണ്ട മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ക​ർ​ഷ​ക​ർ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ച്ചി​രി​ക്ക​ണം.

ന​ഷ്ടം സംഭവിച്ച് 72 മ​ണി​ക്കൂ​റി​ന​കം ക​ർ​ഷ​ക​ർ കൃ​ഷി​ഭ​വ​ൻ അ​ല്ലെ​ങ്കി​ൽ ഇ​ൻ​​ഷ്വ​റ​ൻ​സ് ക​ന്പ​നി​യെ നേ​രി​ട്ടോ രേ​ഖാ​മൂ​ല​മോ അ​റി​യി​ക്ക​ണം. ടോ​ൾ ഫ്രീ ​ന​ന്പ​ർ - 18004257064.

സി​എ​സ്‌​സി ഡി​ജി​റ്റ​ൽ സേ​വാ​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ക​ർ​ഷ​ക​ർ​ക്ക് ഓ​ണ്‍​ലൈ​നാ​യും അം​ഗീ​കൃ​ത ബ്രോ​ക്കിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി​യും ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ള​ക​ൾ​ക്ക് വാ​യ്പ എ​ടു​ത്ത ക​ർ​ഷ​ക​രാ​ണെ​ങ്കി​ൽ അ​വ​രെ അ​ത​തു ബാ​ങ്കു​ക​ൾ​ക്കും പ​ദ്ധ​തി​യി​ൽ ചേ​ർ​ക്കാം. അ​പേ​ക്ഷ പൂ​രി​പ്പി​ച്ച ശേ​ഷം നി​ശ്ചി​ത പ്രീ​മി​യം തു​ക, ആ​ധാ​റി​ന്‍റെ പ​ക​ർ​പ്പ്, നി​കു​തി ര​സീ​തി​ന്‍റെ പ​ക​ർ​പ്പ്, ബാ​ങ്ക് പാ​സ്ബു​ക്കി​ന്‍റെ പ​ക​ർ​പ്പ്, പാ​ട്ട​ത്തി​നു കൃ​ഷി ചെ​യ്യു​ന്ന​വ​രാ​ണെ​ങ്കി​ൽ പാ​ട്ട​ക്ക​രാ​റി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ കൂ​ടി സ​മ​ർ​പ്പി​ക്ക​ണം.

ഏ​ലം ഇ​ൻ​ഷ്വറ​ൻ​സ് ഫെ​ബ്രു​വ​രി 28 വ​രെ

സ്പൈ​സ​സ് ബോ​ർ​ഡ് 75 ശ​ത​മാ​നം സ​ബ്സി​ഡി​യോ​ടെ അ​ഗ്രി​ക​ൾ​ച്ച​ർ ഇ​ൻ​​ഷ്വ​റ​ൻ​സ് ക​ന്പ​നി മു​ഖാ​ന്ത​രം ന​ട​പ്പാ​ക്കു​ന്ന ഏ​ലം കാ​ലാ​വ​സ്ഥാ​ധി​ഷ്ഠി​ത വി​ള ഇ​ൻ​​ഷ്വറ​ൻ​സ് പ​ദ്ധ​തി​ക്ക് 18 മു​ത​ൽ ഫെ​ബ്രു​വ​രി 28 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. കാ​ർ​ഡ​മം ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ർ​ക്കേ ര​ജി​സ്ട്രേ​ഷ​ൻ സാ​ധ്യ​മാ​കൂ. അ​ല്ലാ​ത്ത​വ​ർ​ക്ക് കാ​ലാ​വ​സ്ഥാ വി​ള ഇ​ൻ​​ഷ്വറ​ൻ​സി​ൽ ചേ​രാം.

25 സെ​ന്‍റ് മു​ത​ൽ 10 ഏ​ക്ക​ർ വ​രെ ഉ​ള്ള ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്കാ​ണ് പ​ദ്ധ​തി. സ​ബ്സി​ഡി കി​ഴി​ച്ചു​ള്ള 25 ശ​ത​മാ​നം തു​ക ക​ർ​ഷ​ക​ൻ പ്രീ​മി​യം അ​ട​യ്ക്ക​ണം. പ​ര​മാ​വ​ധി 11 മു​ത​ൽ 20 ഏ​ക്ക​ർ വ​രെ​യു​ള്ള​വ​ർ​ക്ക് സ​ബ്സി​ഡി ഇ​ല്ലാ​തെ പ​ദ്ധ​തി​യി​ൽ ചേ​രാം. കാ​യ്ഫ​ല​മു​ള്ള ര​ണ്ടു​വ​ർ​ഷം പ്രാ​യ​മാ​യ ചെ​ടി​ക​ൾ​ക്ക് മു​ത​ലാ​ണ് പ​ദ്ധ​തി​യി​ൽ പ​രി​ര​ക്ഷ ല​ഭി​ക്കു​ന്ന​ത്.

വ്യ​ക്തി​ഗ​ത നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച് 72 മ​ണി​ക്കൂ​റി​ന​കം ക​ർ​ഷ​ക​ർ അ​ടു​ത്തു​ള്ള സ്പൈ​സ​സ് ബോ​ർ​ഡ് ഫീ​ൽ​ഡ് ഓ​ഫീ​സി​ലും അ​ഗ്രി​ക​ൾ​ച്ച​ർ ഇ​ൻ​ഷു​റ​ൻ​സ് ഓ​ഫീ​സി​ലും അ​റി​യി​ക്ക​ണം. ഹെ​ക്ട​റി​ന് 5310, ഏ​ക്ക​റി​ന് 2124, സെ​ന്‍റി​ന് 21.24 എ​ന്നി​ങ്ങ​നെ​യാ​ണ് പ്രീ​മി​യം തു​ക. ഹെ​ക്ട​റി​ന് 1,20,000 രൂ​പ​യാ​ണ് ഇ​ൻ​​ഷ്വറ​ൻ​സ് തു​ക.

പ്രീ​മി​യം-​ഹെ​ക്ട​ർ, ഏ​ക്ക​ർ, സെ​ന്‍റ് എ​ന്ന ക​ണ​ക്കി​ൽ

നെ​ല്ല്-​ഹെ​ക്ട​റി​ന് 1200, ഏ​ക്ക​റി​ന് 480, സെ​ന്‍റി​ന് 4.80.
ഇ​ൻ​ഷു​റ​ൻ​സ് തു​ക ല​ഭി​ക്കു​ന്ന​ത് ഹെ​ക്ട​റി​ന് - 80,000.
വാ​ഴ-8750, 3500, 5. ഇ​ൻ​ഷു​റ​ൻ​സ് തു​ക-17,5000.
കു​രു​മു​ള​ക്- 2500, 1000, 10. ഇ​ൻ​ഷു​റ​ൻ​സ് തു​ക - 50,000.
ക​മു​ക്- 5000, സെ​ന്‍റ് -20. ഇ​ൻ​ഷു​റ​ൻ​സ് തു​ക - 1,00,000
കാ​പ്പി അ​റ​ബി​ക്ക- 2250, 900, 9. ഇ​ൻ​ഷു​റ​ൻ​സ് തു​ക - 45,000.
കാ​പ്പി റോ​ബ​സ്റ്റ- 1650, 660, 7. ഇ​ൻ​ഷു​റ​ൻ​സ് തു​ക - 33,000.
കൊ​ക്കോ-3000, സെ​ന്‍റി​ന് 12. ഇ​ൻ​ഷു​റ​ൻ​സ് തു​ക - 60,000.
പ​ച്ച​ക്ക​റി-​ഹെ​ക്ട​റി​ന് 2000 സെ​ന്‍റി​ന് 8. ഇ​ൻ​ഷു​റ​ൻ​സ് തു​ക- 40,000.
കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ-2000, സെ​ന്‍റി​ന് 8. ഇ​ൻ​ഷു​റ​ൻ​സ് തു​ക - 40,000.
പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ- 800, സെ​ന്‍റി​ന് 3. ഇ​ൻ​ഷു​റ​ൻ​സ് തു​ക- 40,000
തെ​ങ്ങ് -5000, 20. ഇ​ൻ​ഷു​റ​ൻ​സ് തു​ക : 1,00,000.
റ​ബ​ർ-5000, സെ​ന്‍റി​ന് 20, ഇ​ൻ​ഷു​റ​ൻ​സ് തു​ക - 1,00,000.
മ​ര​ച്ചീ​നി- 6,250, സെ​ന്‍റി​ന് 25. ഇ​ൻ​ഷു​റ​ൻ​സ് തു​ക - 1,25,000.