ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ശി​ലാസ്ഥാ​പ​നം ഇ​ന്ന്
Wednesday, November 13, 2024 3:38 AM IST
തൊ​ടു​പു​ഴ: ദ​യ ചാ​രി​റ്റ​ബി​ൾ ആ​ന്‍റ് എ​ഡ്യു​ക്കേ​ഷ​ൻ ട്രെസ്റ്റി​ന്‍റെ​യും വ​ട​ക​ര കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ണ​ലി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ടു​പു​ഴ കോ​ലാ​നി​യി​ൽ ആ​രം​ഭി​ക്കു​ന്ന ദ​യ-​ത​ണ​ൽ ഡ​യാ​ലി​സി​സ് ആ​ന്‍ഡ് ഏ​ർ​ലി ഇ​ന്‍റ​ർ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ഇ​ന്നു ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം ത​ണ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​വി.​ ഇ​ന്ദ്രി​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ അ​ഡ്വ.​ ഇ.​എ​സ്.​ മൂ​സ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ജ്മാ​ൻ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ.​ മു​ഹ​മ്മ​ദ് നെ​ച്ചി​ക്കാ​ട്ടി​ൽ, ഈ​സ്റ്റേ​ണ്‍ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ന​വാ​സ് മീ​രാ​ൻ എ​ന്നി​വ​ർ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ക്കും.

മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​ബീ​ന ബി​ഞ്ചു, കൗ​ണ്‍​സി​ല​ർ ക​വി​ത വേ​ണു, ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ പി.​എ​ൻ.​ അ​ജി, വി.​എ​ച്ച്.​ അ​ലി​യാ​ർ ഖാ​സി​മി, ടൗ​ണ്‍​മ​സ്ജി​ദ് ഇ​മാം ഇം​ദാ​ദു​ള്ള മൗ​ല​വി, കോ​ലാ​നി ക്ഷേ​ത്രം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഭാ​സ്ക​ര​ൻ നാ​യ​ർ, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​സി.​ രാ​ജു ത​ര​ണി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ഇ.​എ​സ്.​ മൂ​സ, സു​നീ​ർ ഏബ്ര​ഹാം, പി.​പി.​ കാ​സിം, പി.​പി.​ മു​ഹ​മ്മ​ദ് ഹ​നീ​ഫ, ടി.​എം.​ ശ​ശി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.