വാ​ഹ​നാ​പ​ക​ടം: ന​ട​പ​ടി​ക​ളി​ൽ പോ​ലീ​സി​ന് ഇ​ര​ട്ട​ത്താ​പ്പെ​ന്ന്
Tuesday, November 12, 2024 7:40 AM IST
തൊ​ടു​പു​ഴ: വാ​ഹ​നാ​പ​ക​ട​ത്തി​നു ശേ​ഷം പോ​ലീ​സ് സ്വീ​ക​രി​ക്കു​ന്ന തു​ട​ർ ന​ട​പ​ടി​ക​ളി​ൽ ഭ​ര​ണക​ക്ഷി​യാ​യ പാ​ർ​ട്ടി ഇ​ട​പെ​ടു​ന്ന​താ​യി പ​രാ​തി. പ​ല​പ്പോ​ഴും തു​ട​ർ ന​ട​പ​ടി​ക​ൾ പോ​ലീ​സ് സ്വീ​ക​രി​ക്ക​ണ​മെ​ങ്കി​ൽ ഭ​ര​ണ ക​ക്ഷി നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നാ​ണ് ആ​രോ​പ​ണ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. തൊ​ടു​പു​ഴ മേ​ഖ​ല​യി​ലാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​ന്ധു​ക്ക​ൾ പ​ല​പ്പോ​ഴും രോ​ഗി​യു​ടെ ഒ​പ്പം ആ​ശു​പ​ത്രി​ക​ളി​ൽ ആ​യി​രി​ക്കും. അ​പ​ക​ട​ത്തി​ൽപ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ റോ​ഡ​രി​കി​ൽ അ​നാ​ഥാ​വ​സ്ഥ​യി​ൽ കി​ട​ക്കും. എ​ന്നാ​ൽ രാ​ഷ‌്ട്രീ​യ നേ​തൃ​ത്വം ശിപാ​ർ​ശ ചെ​യ്താ​ൽ പോ​ലീ​സ് ഇ​ട​പെ​ട്ട് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നം സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തേ​ക്ക് മാ​റ്റി സു​ര​ക്ഷി​ത​മാ​ക്കും. പാ​ർ​ട്ടി നേ​താ​ക്ക​ൾ ഇ​ട​പെ​ടാ​ത്ത വാ​ഹ​നം പൊ​തുനി​ര​ത്തി​ൽ അ​നാ​ഥ​മാ​യി കി​ട​ക്കു​മെ​ന്നാ​ണ് സ്ഥി​തി.

മൂ​ന്ന് ദി​വ​സ​ത്തി​ലേ​റെ​യാ​യി തൊ​ടു​പു​ഴ വി​മ​ല സ്കൂ​ളി​ന് സ​മീ​പം അ​പ​ക​ട​ത്തി​ൽപ്പെ​ട്ട ബൈ​ക്ക് ഇ​ത്ത​ര​ത്തി​ൽ കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട്. നി​ര​വ​ധി പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ ഇ​തുവ​ഴി പോ​കു​ന്നു​ണ്ടെ​ങ്കി​ലും ഉ​ട​മ​സ്ഥ​നോ ബ​ന്ധു​ക്ക​ളോ സ്റ്റേ​ഷ​നി​ൽ വ​ന്നു പ​റ​ഞ്ഞാ​ലേ വാ​ഹ​നം സ്റ്റേ​ഷ​ൻ കോ​ന്പൗ​ണ്ടി​ലേ​ക്ക് മാ​റ്റൂ എ​ന്നാ​ണ് നി​ല​പാ​ട്.

ഒ​രാ​ഴ്ച മു​ൻ​പ് കു​ന്നം ഭാ​ഗ​ത്ത് പി​ക്അ​പ് ജീ​പ്പും ബൈ​ക്കും കൂ​ട്ടി ഇ​ടി​ച്ചു ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ച​പ്പോ​ൾ അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ പി​ക്അ​പ് പെ​ട്ടെ​ന്നുത​ന്നെ പോ​ലീ​സ് ഇ​ട​പെ​ട്ട് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ ബൈ​ക്ക് ദി​വ​സ​ങ്ങ​ളോ​ളം റോ​ഡ​രി​കി​ൽ അ​നാ​ഥ​മാ​യി കി​ട​ന്ന​തി​നുശേ​ഷ​മാ​ണ് സ്ഥ​ല​ത്തുനി​ന്നു നീ​ക്കി​യ​ത്.