രാ​മ​ക്ക​ൽ​മേ​ട് -വ​ണ്ണ​പ്പു​റം സം​സ്ഥാ​ന​പാ​ത​യു​ടെ അ​ടു​ത്ത റീ​ച്ചി​ന്‍റെ പ​ണി​ക​ൾ ആ​രം​ഭി​ക്ക​ണം
Tuesday, November 12, 2024 7:40 AM IST
എ​ഴു​കും​വ​യ​ൽ: എ​റ​ണാ​കു​ള​വും ത​മി​ഴ്നാ​ടു​മാ​യി കു​റ​ഞ്ഞ ദൂ​ര​ത്തി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ഉ​പ​ക​രി​ക്കു​ന്ന​തും മ​ല​യോ​ര​മേ​ഖ​ല​ക​ളു​ടെ വി​ക​സ​ന​ത്തി​ന് വ​ഴി​തെ​ളി​ക്കു​ന്ന​തു​മാ​യ രാ​മ​ക്ക​ൽ​മേ​ട് -വ​ണ്ണ​പ്പു​റം സം​സ്ഥാ​ന​പാ​ത​യു​ടെ ക​ന്പം​മെ​ട്ട് മു​ത​ൽ ആ​ശാ​രി​ക​വ​ല വ​രെ​യു​ള്ള ആ​ദ്യ​ത്തെ റീ​ച്ചി​ന്‍റെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​ന്‍റെ അ​ടു​ത്ത റീ​ച്ചി​ന്‍റെ ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ ന​ട​ത്തി നി​ർ​മാ​ണം ആ​രം​ഭി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​ഴു​കും​വ​യ​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ഴു​കും​വ​യ​ൽ മു​ത​ൽ ചേ​ല​ച്ചു​വ​ട് വ​രെ​യു​ള്ള​താ​ണ് അ​ടു​ത്ത റീ​ച്ച്. മ​ല​യോ​ര കാ​ർ​ഷി​ക മേ​ഖ​ല​ക​ളു​ടെ സ​മ​ഗ്രവ​ള​ർ​ച്ച​യ്ക്ക് വ​ഴി​തെ​ളി​ക്കു​ന്ന പാ​ത​യാ​ണി​ത്. സം​സ്ഥാ​ന​ത്തെ അ​വി​ക​സി​ത മേ​ഖ​ല​ക​ളാ​യ എ​ഴു​കും​വ​യ​ൽ മു​ത​ൽ ചേ​ല​ച്ചു​വ​ട് വ​രെ​യു​ള്ള ഗ്രാ​മീ​ണ മേ​ഖ​ല​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും കാ​ർ​ഷി​ക മേ​ഖ​ല​ക​ളു​ടെ വ​ള​ർ​ച്ച​യ്ക്കും ഗ​താ​ഗ​ത വി​ക​സ​ന​ത്തി​നും വ​ഴി​തെ​ളിക്കു​ന്ന ഈ ​പാ​ത ഉ​ട​ന്പ​ൻ​ചോ​ല, ഇ​ടു​ക്കി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

ര​ണ്ടാ​മ​ത്തെ റീ​ച്ചി​ന്‍റെ നി​ർ​മാ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ണി പു​തി​യാ​പ​റ​ന്പി​ൽ, തോ​മ​സ് വെ​ച്ചൂ​ർ​ചെ​രു​വി​ൽ, നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രീ​മി​ ലാ​ലി​ച്ച​ൻ, ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ംബ​ർ ജൈ​ന​മ്മ ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.