ദൈ​വ​ദാ​സ​ൻ ബ്ര​ദ​ർ ഫോ​ർ​ത്തു​നാ​ത്തൂ​സി​ന്‍റെ ശ്രാ​ദ്ധാ​ച​ര​ണം 21ന് ക​ട്ട​പ്പ​ന​യി​ൽ
Tuesday, November 12, 2024 7:40 AM IST
ക​ട്ട​പ്പ​ന: ദൈ​വ​ദാ​സ​ൻ ബ്ര​ദ​ർ ഫോ​ർ​ത്തു​നാ​ത്തൂ​സി​ന്‍റെ 19-ാം ശ്രാ​ദ്ധാ​ച​ര​ണം 13 മു​ത​ൽ 20 വ​രെ ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ഹോ​സ്പി​റ്റ​ൽ ചാ​പ്പ​ലി​ലും 21നു ​ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലു​മാ​യി ന​ട​ക്കു​മെ​ന്നു ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് മാ​ത്യു പ​റ​പ്പ​ള​ളി​ൽ, ബ്ര​ദേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ജോ​ണ്‍ ഓ​ഫ് ഗോ​ഡ് സു​പ്പീ​രി​യ​ർ ബ്ര​ദ​ർ റോ​യി ജോ​സ​ഫ്, പാ​ന്പാ​ടി സെ​ന്‍റ് ജോ​ണ്‍ ഓ​ഫ് ഗോ​ഡ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് മ​ണ്ണാ​പ​റ​ന്പി​ൽ, ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ബ്ര​ദ​ർ ബൈ​ജു വാ​ലു​പ​റ​ന്പി​ൽ, സി​സ്റ്റേ​ഴ്സ് ഓ​ഫ് ചാ​രി​റ്റി ഒ​ഫ് സെ​ന്‍റ് ജോ​ണ്‍ ഓ​ഫ് ഗോ​ഡ് സൂ​പ്പീ​രി​യ​ർ ജ​ന​റ​ൽ സി​സ്റ്റ​ർ നി​ർ​മ​ല തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ഹോ​സ്പി​റ്റ​ലി​ന്‍റെ​യും ഇ​ന്ത്യ​യി​ലെ മ​റ്റ് സെ​ന്‍റ് ജോ​ണ്‍ ഓ​ഫ് ഗോ​ഡ് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സി​സ്റ്റേ​ഴ്സ് ഓ​ഫ് ചാ​രി​റ്റി ഓ​ഫ് സെ​ന്‍റ് ജോ​ണ്‍ ഓ​ഫ് ഗോ​ഡ് സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ​യും സ്ഥാ​പ​കപി​താ​വാ​ണ് ദൈ​വ​ദാ​സ​ൻ ബ്ര​ദ​ർ ഫോ​ർ​ത്തു​നാ​ത്തൂ​സ് താ​ൻ​ഹൊ​യ്സ​ർ.

1968ൽ ​ജ​ർ​മ​നി​യി​ൽനി​ന്നു ക​ട്ട​പ്പ​ന​യി​ലെ​ത്തി ഹൈ​റേ​ഞ്ചി​ലെ പാ​വ​പ്പെ​ട്ട​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച ആ​ളാ​യി​രു​ന്നു പാ​വ​ങ്ങ​ളു​ടെ വ​ല്യ​ച്ച​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ബ്ര​ദ​ർ ഫോ​ർ​ത്തുനാ​ത്തൂ​സ്.

2005 ന​വം​ബ​ർ 21നാ​ണ് വ​ല്യ​ച്ച​ൻ നി​ത്യ​സ​മ്മാ​ന​ത്തി​നാ​യി വി​ളി​ക്ക​പ്പെ​ട്ട​ത്. 2014ൽ ​മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ വ​ല്യ​ച്ച​നെ ദൈ​വ​ദാ​സ​നാ​യി പ്ര​ഖ്യാ​പി​ച്ചു. 19-ാം ശ്രാ​ദ്ധാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ന​വ​നാ​ൾ പ്രാ​ർ​ഥ​ന​ക​ളി​ൽ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 5.30ന് ​ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ഹോ​സ്പി​റ്റ​ൽ ചാ​പ്പ​ലി​ൽ ദി​വ്യ​ബ​ലി​യും ക​ബ​റി​ട​ത്തി​ൽ പ്രാ​ർ​ഥ​ന​യും ന​ട​ക്കും.

അ​നു​സ്മ​ര​ണ ദി​ന​മാ​യ 21 നു ​വൈ​കു​ന്നേ​രം 4.30ന് ​മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ​ കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ം.​തു​ട​ർ​ന്നു സെ​ന്‍റ് ജോ​ണ്‍​സ് ഹോ​സ്പി​റ്റ​ൽ ചാ​പ്പ​ലി​ലു​ള​ള ക​ബ​റി​ട​ത്തി​ലേ​ക്കു പ്ര​ദ​ക്ഷി​ണ​വും പ്രാ​ർ​ഥ​ന​ക​ളും ന​ട​ത്തും.