തകർച്ചയുടെ പത്താം വ​യ​സിൽ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ം
Tuesday, November 12, 2024 7:40 AM IST
നെ​ടു​ങ്ക​ണ്ടം: ത​ക​ര്‍​ന്ന അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന് 10 വ​യ​സ്. അ​ങ്ക​ണ​വാ​ടി ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് മ​റ്റൊ​രു വാ​ര്‍​ഡി​ലെ വാ​ട​കക്കെ​ട്ടി​ട​ത്തി​ല്‍. നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ര്‍​ഡി​ലെ അ​ണ​ക്ക​ര​മെ​ട്ട് അ​ങ്ക​ണ​വാ​ടി​ക്കാ​ണ് ഈ ​ദു​ര്‍​ഗ​തി.

സാ​ധാ​ര​ണ​ക്കാ​രാ​യ നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന മേ​ഖ​ല​യാ​ണ് പു​ഷ്പ​ക്ക​ണ്ടം അ​ണ​ക്ക​ര​മെ​ട്ട്. ഇ​വി​ടത്തെ കു​ട്ടി​ക​ള്‍​ക്കാ​യി 1993ലാ​ണ് അ​ങ്ക​ണ​വാ​ടി അ​നു​വ​ദി​ച്ച​ത്. പ്രാ​രം​ഭ​ഘ​ട്ട​ത്തി​ല്‍ ഒ​രു വീ​ട്ടി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്ന അ​ങ്ക​ണ​വാ​ടി​ക്കാ​യി പ്ര​ദേ​ശ​വാ​സി സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ അ​ഞ്ച് സെ​ന്‍റ്് സ്ഥ​ല​ത്ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യ​വും ഐ​സി​ഡി​എ​സി​ന്‍റെ ഫ​ണ്ടും ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​ടം നി​ര്‍​മി​ച്ചു.

എ​ന്നാ​ല്‍, 2005ഓ​ടെ കെ​ട്ടി​ടം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. കെ​ട്ടി​ട​ത്തി​​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തോ​ടെ അ​ങ്കണ​വാ​ടി​യു​ടെ പ്ര​വ​ര്‍​ത്ത​നം 10-ാം വാ​ര്‍​ഡി​ലെ വാ​ട​കക്കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു. മു​മ്പ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സ്ഥ​ല​ത്തു​നി​ന്ന് ഇ​പ്പോ​ഴു​ള്ള സ്ഥ​ല​ത്തേ​ക്ക് മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മു​ണ്ട്.

സ​മീ​പ​ത്തെ​ങ്ങും മ​റ്റ് അ​ങ്ക​ണ​വാ​ടി​ക​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ര​ക്ഷി​താ​ക്ക​ള്‍ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ഓ​ട്ടോ​റി​ക്ഷ​ക​ളി​ല്‍ കു​ട്ടി​ക​ളു​മാ​യി പോ​കേ​ണ്ട സ്ഥി​തി​യാ​ണ്. ദൂ​ര​ക്കൂ​ടു​ത​ലും മോ​ശ​മാ​യ വ​ഴി​യും ആ​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​ങ്ക​ണ​വാ​ടി​യി​ലെ കു​ട്ടി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യു​ക​യും ചെ​യ്തു. ഏ​ഴു കു​ട്ടി​ക​ള്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ എ​ത്തു​ന്ന​ത്. അ​ങ്ക​ണ​വാ​ടി ത​ക​ര്‍​ന്ന് 10 വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ത​യാ​റാ​കു​ന്നി​ല്ല.

സ്വ​ന്ത​മാ​യി സ്ഥ​ല​മു​ണ്ടെ​ങ്കി​ലും കെ​ട്ടി​ടനി​ര്‍​മാ​ണ​ത്തി​ന് ഫ​ണ്ടനു​വ​ദി​ക്കേ​ണ്ട ഐ​സി​ഡി​എ​സും പ​ഞ്ചാ​യ​ത്തും പ്ര​ശ്‌​ന​ത്തി​ല്‍ മു​ഖം തി​രി​ഞ്ഞുനി​ല്‍​ക്കു​ക​യാ​ണ്. നി​ര​വ​ധി ത​വ​ണ നാ​ട്ടു​കാ​ര്‍ ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് അ​ധി​കൃ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും പ്ര​യോ​ജ​നം ല​ഭി​ച്ചി​ട്ടി​ല്ല. പ്ര​ദേ​ശ​ത്തെ ഏ​ക പൊ​തു സ്ഥാ​പ​ന​മാ​യ അം​ങ്കണ‍​വാ​ടി ത​ക​ര്‍​ന്ന​തോ​ടെ ഇ​വി​ടു​ത്തെ ഗ്രാ​മ​സ​ഭ​യും മ​റ്റ് പൊ​തു പ​രി​പാ​ടി​ക​ളും വീ​ടു​ക​ളു​ടെ മു​റ്റ​ത്തും മ​റ്റു​മാ​യാ​ണ് ന​ട​ത്തു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ പ്ര​ശ്‌​ന​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.