മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗം
Monday, November 11, 2024 4:07 AM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന മ​ർ​ച്ചന്‍റ്​സ് അ​സോ​സി​യേ​ഷ​ന്‍റെ 2022-24 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ന്നു. ക​ട്ട​പ്പ​ന ക​ല്ല​റ​യ്ക്ക​ൽ റെസി​ഡ​ൻ​സി​യി​ൽ ന​ട​ന്ന പൊ​തു​യോ​ഗം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദേ​വ​സ്യ മേ​ച്ചേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ർ​ച്ചന്‍റ്സ് അ​സോ​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്് അ​ഡ്വ.​ എം.​കെ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഹ​സ​ൻ റി​പ്പോ​ർ​ട്ട​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റ​ർ സാ​ജ​ൻ ജോ​ർ​ജ് ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ചു.

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്് കെ.​ആ​ർ. വി​നോ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ചു.

കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​മ്പ​ള്ളി​ൽ, കാ​രു​ണ്യം സു​ര​ക്ഷാ​പ​ദ്ധ​തി ജി​ല്ലാ ചെ​യ​ർ​മാ​ൻ സി​ബി കൊ​ല്ലം​കു​ടി, വ​നി​താവിം​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ റോ​സ​മ്മ മൈ​ക്കി​ൾ, മും​താ​സ് ഇ​ബ്രാ​ഹിം, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് സി​ജോ​മോ​ൻ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​സി​ഡ​ന്‍റു തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.