ക​ട​ബാ​ധ്യ​ത: വീ​ട്ട​മ്മ ജീ​വ​നൊ​ടു​ക്കി
Monday, November 11, 2024 4:07 AM IST
ചെ​റു​തോ​ണി: കൈ​ഞ​ര​മ്പ് മു​റി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി​യാ​യ വീ​ട്ട​മ്മ മ​രി​ച്ചു. ചേ​ല​ച്ചു​വ​ട് ചു​രു​ളി നെ​ല്ലി​ക്കു​ന്നേ​ൽ അ​നി​ൽ​കു​മാ​റി​ന്‍റെ ഭാ​ര്യ അ​മ്പി​ളി (ധ​ന്യ-37) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഏ​ഴി​ന് ഇ​വ​രെ വീ​ടി​ന​ടു​ത്തു​ള്ള പു​ര​യി​ട​ത്തി​ൽ കൈ​ഞ​ര​മ്പ് മു​റി​ച്ച് ര​ക്തം വാ​ർ​ന്നനി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും അ​പ​ക​ട​നി​ല​ത​ര​ണം ചെ​യ്തി​രു​ന്നി​ല്ല. തു​ട​ർ​ന്ന് എ​റ​ണാ​കു​ളം അ​മൃ​ത ആ​ശു​പ​ത്ര​ിയി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കും. ക​ട​ബാ​ധ്യ​ത​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തി​നു കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. കൊ​ന്ന​ത്ത​ടി മ​ര​ക്കാ​നം ചൂ​ര​ക്കാ​ട്ടു കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ശി​ഖ, ശ്ര​ദ്ധ.