കൊ​ല്ലം-​എ​റ​ണാ​കു​ളം മെ​മുവിന് ച​ങ്ങ​നാ​ശേ​രി​യി​ല്‍ വ​ര​വേ​ല്പ്
Tuesday, October 8, 2024 3:03 AM IST
ച​ങ്ങ​നാ​ശേ​രി: ട്രെ​യി​ന്‍ യാ​ത്ര​ക്കാ​രു​ടെ യാ​ത്ര​ക്ലേ​ശം പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​കു​ന്ന എ​റ​ണാ​കു​ളം കൊ​ല്ലം മെ​മു എ​ക്‌​സ്പ്ര​സി​ന്‍റെ ക​ന്നി​യോ​ട്ട​ത്തി​ന് ച​ങ്ങ​നാ​ശേ​രി​യി​ല്‍ യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ​യും റെ​യി​ല്‍വേ പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഉ​ജ്വ​ല വ​ര​വേ​ല്പ് ന​ല്‍കി.

ട്രെ​യി​ന്‍ യാ​ഥാ​ര്‍ഥ്യ​മാ​ക്കു​ന്ന​തി​നു പ​രി​ശ്ര​മി​ച്ച കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി കൊ​ല്ലം മു​ത​ല്‍ മെ​മു​വി​ല്‍ യാ​ത്ര ചെ​യ്താ​ണ് എ​ത്തി​യ​ത്.

എം​പി​യെ പ്ര​വ​ര്‍ത്ത​ക​ര്‍ ഹാ​ര​മ​ണി​യി​ച്ചു സ്വീ​ക​രി​ച്ചു. നി​ല​വി​ല്‍ സ്‌​പെ​ഷ​ല്‍ ട്രെ​യി​നാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന മെ​മു ട്രെ​യി​ന്‍ ആ​ഴ്ച​യി​ല്‍ ആ​റു ദി​വ​സം ആ​ക്കു​ന്ന​തി​ന് റെ​യി​ല്‍വേ മ​ന്ത്രാ​ല​യ​ത്തി​ല്‍ സ​മ്മ​ര്‍ദം ചെ​ലു​ത്തു​മെ​ന്നും എ​ട്ട് റേ​ക്കു​ക​ള്‍ എ​ന്ന​ത് പ​ന്ത്ര​ണ്ടാ​ക്കു​വാ​നും കൂ​ടു​ത​ല്‍ സ്റ്റോ​പ്പു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​ൽ അ​നു​കൂ​ല​മാ​യ തീ​രു​മാ​നം റെ​യി​ല്‍വേ​യി​ല്‍നി​ന്നു​ണ്ടാ​ക്കു​മെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് പ​റ​ഞ്ഞു.

യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍മാ​ന്‍ പി.​എ​ന്‍. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ജോ​സി സെ​ബാ​സ്റ്റ്യ​ന്‍, കെ.​എ​ഫ്. വ​ര്‍ഗീ​സ്, പി.​എ​ച്ച്. നാ​സ​ര്‍, വി.​ജെ. ലാ​ലി, കെ.​എ. ജോ​സ​ഫ്, ബാ​ബു കോ​യി​പ്പു​റം, റ്റി.​എ​സ് സ​ലീം, തോ​മ​സ് അ​ക്ക​ര, ബാ​ബു കു​രീത്ര, സി​യാ​ദ് അ​ബ്ദു​റ​ഹ്‌​മാ​ന്‍, അ​രു​ണ്‍ ബാ​ബു, മോ​ട്ടി മു​ല്ല​ശേ​രി, പി.​സി. വ​ര്‍ഗീ​സ്, മ​നോ​ജ് വ​ര്‍ഗീ​സ്, ജോ​മി ജോ​സ​ഫ്, എം.​എ. സ​ജാ​ദ്, ജോ​സി ച​ക്കാ​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.