തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​മാ​യി വാ​ർ​ഡുത​ല​ത്തി​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ
Tuesday, October 8, 2024 3:02 AM IST
കൂ​രാ​ലി: കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള ക​മ്പ​നി​ക​ൾ, സം​രം​ഭ​ങ്ങ​ൾ, വി​ദേ​ശ ക​മ്പ​നി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് യോ​ഗ്യ​ത​യ​നു​സ​രി​ച്ച് തൊ​ഴി​ൽ ല​ഭ്യ​മാ​ക്കു​ന്ന വി​ജ്ഞാ​നം എ​ലി​ക്കു​ളം പ​ദ്ധ​തി​യി​ൽ എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ വാ​ർ​ഡു​ത​ല​ത്തി​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ തു​ട​ങ്ങും.

കേ​ര​ള നോ​ള​ജ് എ​ക്കോ​ണ​മി മി​ഷ​നും കെ-​ഡി​സ്‌​കു​മാ​യി ചേ​ർ​ന്നാ​ണ് എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് തൊ​ഴി​ൽ​ദാ​ന​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​നു​ള്ള ആ​പ്പി​ലൂ​ടെ എ​ലി​ക്കു​ള​ത്ത് ഇ​തി​ന​കം 1300 പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. അ​ടു​ത്ത​ദി​വ​സം മു​ത​ൽ വാ​ർ​ഡു​ത​ല​ത്തി​ലേ​ക്ക് സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​യു​മാ​യി എ​ത്തും. ഓ​രോ വാ​ർ​ഡി​ൽ​നി​ന്നു ര​ണ്ടു​പേ​രെ വീ​തം തെ​ര​ഞ്ഞെ​ടു​ത്ത് ഇ​ന്നു പ​രി​ശീ​ല​നം ന​ട​ത്തും. ആ​പ്പി​ലൂ​ടെ ഓ​രോ​രു​ത്ത​രു​ടെ​യും വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത അ​നു​സ​രി​ച്ചു​ള്ള സ്വ​ദേ​ശ, വി​ദേ​ശ ജോ​ലി​ക​ളു​ടെ പ​ട്ടി​ക​യി​ലേ​ക്കെ​ത്താം. താ​ത്പ​ര്യ​മു​ള്ള ജോ​ലി​ക​ൾ​ക്കാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. കൂ​ടാ​തെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ന​ട​ത്തു​ന്ന മെ​ഗാ തൊ​ഴി​ൽ​മേ​ള​യി​ൽ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു​ള്ള​വ​രെ പ​ങ്കെ​ടു​പ്പി​ക്കാ​നും തീ​രു​മാ​ന​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന തൊ​ഴി​ൽ​മേ​ള​യി​ൽ എ​ലി​ക്കു​ള​ത്ത് നി​ന്നു​ള്ള​വ​രെ പ​ങ്കെ​ടു​പ്പി​ച്ചി​രു​ന്നു.

മു​ൻ ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യു​ടെ ചു​വ​ടു​പി​ടി​ച്ച് അ​വ​രു​ടെ കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് എ​ലി​ക്കു​ള​ത്ത് പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ച്ച​ത്. ഏ​തെ​ങ്കി​ലും ജോ​ലി​ക്ക് അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ങ്കി​ൽ അ​തി​നു​ള്ള പ​രി​ശീ​ല​ന​വും ആ​പ്പി​ലൂ​ടെ ല​ഭ്യ​മാ​കും.