പാ​ലാ രൂ​പ​ത മാ​തൃ-പി​തൃ​വേ​ദി കു​ഞ്ഞ​ച്ച​ന്‍ തീ​ര്‍​ഥാ​ട​നം ഭ​ക്തി​സാ​ന്ദ്ര​മാ​യി
Tuesday, October 8, 2024 3:02 AM IST
പാ​ലാ: രാ​മ​പു​ര​ത്ത് വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പാ​ലാ രൂ​പ​ത പി​തൃ​വേ​ദി​യു​ടെ​യും മാ​തൃ​വേ​ദി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ കു​ഞ്ഞ​ച്ച​ന്‍ തീ​ര്‍​ഥാ​ട​നം ഭ​ക്തി​സാ​ന്ദ്ര​മാ​യി. 171 ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നാ​യി നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​ര്‍ തീ​ര്‍​ഥാ​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍ ഫെ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം ദീ​പം തെ​ളി​ച്ചു​ന​ല്‍​കി. മാ​തൃ-​പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​സ് തോ​മ​സ് മു​ത്ത​നാ​ട്ട്, സി​ജി ലൂ​ക്ക്‌​സ​ണ്‍ പ​ട​ന്ന​മാ​ക്ക​ല്‍ എ​ന്നി​വ​ര്‍ ദീ​പം ഏ​റ്റു​വാ​ങ്ങി.

രാ​വി​ലെ ഒ​ന്‍​പ​തി​ന് രൂ​പ​ത ചാ​ന്‍​സ​ല​ര്‍ റ​വ.​ഡോ. ജോ​സ​ഫ് കു​റ്റി​യാ​ങ്ക​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കി. തു​ട​ര്‍​ന്ന് പാ​ലാ രൂ​പ​ത ഫാ​മി​ലി അ​പ്പൊ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ന​രി​തൂ​ക്കി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കി. ആ​ഘോ​ഷ​മാ​യ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം വ​ലി​യ പ​ള്ളി​യി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച് ടൗ​ണ്‍ ക​പ്പേ​ള ചു​റ്റി കു​ഞ്ഞ​ച്ച​ന്‍റെ പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന​പ്പോ​ള്‍ വൈ​സ് പോ​സ്റ്റു​ലേ​റ്റ​ര്‍ ഫാ. ​തോ​മ​സ് വെ​ട്ടു​കാ​ട്ടി​ല്‍ ആ​ശീ​ര്‍​വാ​ദം ന​ല്‍​കി. തു​ട​ര്‍​ന്ന് നേ​ര്‍​ച്ചഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു.

അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ജോ​വാ​നി കു​റു​വാ​ച്ചി​റ, ഫാ. ​ഏ​ബ്ര​ഹാം കാ​ക്കാ​നി​യി​ല്‍, ഫാ. ​ജോ​ണ്‍ മ​ണാ​ങ്ക​ല്‍, മാ​തൃ-​പി​തൃ​വേ​ദി രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് തോ​മ​സ് മു​ത്ത​നാ​ട്ട്, ടോമി തു​രു​ത്തി​ക്ക​ര, സി​ജി ലൂ​ക്ക്‌​സ​ണ്‍ പ​ട​ന്ന​മാ​ക്ക​ല്‍, ഷേ​ര്‍​ളി ചെ​റി​യാ​ന്‍, ബി​നു മാ​ണി​മം​ഗ​ലം, മേ​രി​ക്കു​ട്ടി വ​ട​ക്കേ​ക്കര, ത​ങ്ക​ച്ചന്‍ പു​ളി​യാ​ര്‍​മ​റ്റം തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.