സി​ന്പോ​സി​യം സം​ഘ​ടി​പ്പി​ച്ചു
Tuesday, October 8, 2024 3:03 AM IST
ക​ടു​ത്തു​രു​ത്തി: മു​ട്ടു​ചി​റ സെ​ന്‍റ് ആ​ഗ്‌​ന​സ് സ്‌​കൂ​ളി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ സി​മ്പോ​സി​യം ന​ട​ന്നു. പാ​ലാ രൂ​പ​ത കോ​ര്‍പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ന്‍ ഏ​ജ​ന്‍സി സെ​ക്ര​ട്ട​റി ഫാ.​ജോ​ര്‍ജ് പു​ല്ലു​കാ​ല​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സേ​വ​നം ചെ​യ്യു​ന്ന വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ദ്ധ​ര്‍ സി​ന്പോ​സി​യ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ഊ​ര്‍ജ​സ്വ​ല​മാ​യ വി​ജ്ഞാ​ന സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കു​ക​യാ​ണ് ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് ഗാ​ന്ധി​ഗ്രാ​മം റൂ​റ​ല്‍ ഇ​ന്‍സ്റ്റിറ്റ്യൂട്ട് പ്ര​ഫ. ഡോ.​എം.​എ. സു​ധീ​ര്‍ പ​റ​ഞ്ഞു.

വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് നു​ത​ന​പ​രി​ഷ്‌​ക്ക​ര​ങ്ങ​ള്‍ വി​ഭാ​വ​നം ചെ​യ്യു​ന്ന പ​ദ്ധ​തി​യാ​ണ് ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യ​മെ​ന്നാ​യി​രു​ന്നു ഡോ.​മോ​ഹ​ന​ന്‍ ബി.​ മേ​നോ​ന്‍റെ അ​ഭി​പ്രാ​യം. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ അ​ന്താ​രാ​ഷ്‌​ട്ര​വ​ത്കര​ണം വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് പു​ത്ത​ന്‍ സാ​ധ്യ​ത​ക​ളാ​ണ് സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് ഡോ.​ വ​ര്‍ഗീ​സ് കെ. ​ചെ​റി​യാ​ന്‍ പ​റ​ഞ്ഞ​പ്പോ​ള്‍, പു​തി​യ വി​ദ്യാ​ഭ്യാ​സ​ന​യം പ്രാ​വ​ര്‍ത്തി​ക​മാ​ക്കു​മ്പോ​ള്‍ കേ​ര​ള​ത്തി​ല്‍ പു​തി​യ സം​രം​ഭ​ങ്ങ​ള്‍ക്കാ​ണ് തു​ട​ക്കം കു​റി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു എം​ജി യൂ​ണി​വേ​ഴ്സി​റ്റി സ്‌​കൂ​ള്‍ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ല്‍ സ​യ​ന്‍സ് പ്ര​ഫ.​ഡോ. ​കെ.ആ​ശ​യു​ടെ അ​ഭി​പ്രാ​യം.

പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് ടീ​ച്ച​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ പ്ര​ഫ.ഡോ. ​ടി.​സി. ത​ങ്ക​ച്ച​ന്‍ സി​ബോ​സി​യ​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി. വി​വി​ധ സ്‌​കൂ​ളു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് വി​ദ്യാ​ര്‍ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും സി​ന്പോ​സി​യ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.