പാ​ലാ​യി​ൽ മോ​ഷ​ണ​സം​ഘം വി​ല​സു​ന്നു
Tuesday, October 8, 2024 3:02 AM IST
പാ​ലാ: മോ​ഷ​ണ​സം​ഘം പാ​ലാ മേ​ഖ​ല​യി​ല്‍ വി​ല​സു​ന്ന​താ​യി പ​രാ​തി. വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ തി​രി​ച്ച് വീ​ട്ടു​ക​ളി​ല്‍​നി​ന്ന് വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ള്‍ മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘം ക​റ​ങ്ങു​ന്ന​താ​യാ​ണ് വി​വ​രം.

ക​ഴി​ഞ്ഞ ദി​വ​സം പാ​ലാ വ​ഴേ​മ​ഠം പു​ളി​ഞ്ചു​വ​ട് ജേ​ക്ക​ബി​ന്‍റെ വീ​ട്ടി​ല്‍ പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​യി​ല്‍ എ​ത്തി​യ സ്ത്രീ ​ഉ​ള്‍​പ്പെ​ടു​ന്ന മൂ​ന്നം​ഗ സം​ഘം വീ​ട്ടി​ല്‍ ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ ഉ​ണ്ടോ​യെ​ന്ന് തി​ര​ക്കി. പ​ഴ​യ സാ​ധ​ന​ങ്ങ​ള്‍ എ​ന്തു​ണ്ടെ​ങ്കി​ലും എ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വീ​ടി​ന് പി​ന്‍​ഭാ​ഗ​ത്തേ​ക്ക് ജേ​ക്ക​ബി​നെ കൂ​ട്ടി പോ​യി. ഈ ​സ​മ​യം ഓ​ട്ടോ​യി​ലു​ള്ള​വ​ര്‍ വീ​ടി​ന്‍റെ വ​രാ​ന്ത ഭാ​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്ന വെ​ല്‍​ഡിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ക​ട​ത്തി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു.

ആ​റാ​യി​ത്തോ​ളം രൂ​പ വി​ല വ​രു​ന്ന​താ​ണ് ഇ​വ. മോ​ഷ​ണ ശേ​ഷം പ​ഴ​യ സാ​ധ​ന​ങ്ങ​ള്‍ എ​ടു​ത്തു​വ​ച്ചോ ഉ​ട​ന്‍ വ​രാ​മെ​ന്ന് പ​റ​ഞ്ഞ് ഇ​വ​ര്‍ ഓ​ട്ടോ​യു​മാ​യി പോ​യി. പി​ന്നീ​ടാ​ണ് സാ​ധ​ന​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്.

പ്ര​ദേ​ശ​ത്ത് ഇ​ത്ത​ര​ത്തി​ല്‍ നി​ര​വ​ധി ആ​ളു​ക​ളു​ടെ സാ​ധ​ന​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട​താ​യി പൗ​ര​സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു. പി. ​പോ​ത്ത​ന്‍, സേ​വി വെ​ള്ള​രി​ങ്ങാ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ലാ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.