മോ​ഷ​ണ​ശ്ര​മം പൊ​ളി​ഞ്ഞു; മോ​ഷ്ടാ​വ് സി​സി കാ​മ​റ​യി​ൽ
Tuesday, October 8, 2024 3:02 AM IST
എ​രു​മേ​ലി: അ​ർ​ധ​രാ​ത്രി​യി​ൽ മെ​യി​ൻ സ്വി​ച്ച് ഓ​ഫാ​ക്കി വീ​ടി​നു​ള്ളി​ൽ ക​ട​ന്ന് മോ​ഷ​ണം ന​ട​ത്താ​നു​ള്ള ക​ള്ള​ന്‍റെ ശ്ര​മം വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​തോ​ടെ പ​രാ​ജ​യ​പ്പെ​ട്ടു. ഓ​ടി ര​ക്ഷ​പ്പെ​ട്ട ക​ള്ള​നെ പി​ടി​കൂ​ടാ​നാ​യി​ല്ല.

എ​രു​മേ​ലി ശ്രീ​പാ​ദം ശ്രീ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11.30ഓ​ടെ​യാ​ണ് സം​ഭ​വം. വൈ​ദ്യു​തി ബ​ന്ധം ഓ​ഫാ​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മം അ​റി​ഞ്ഞ് വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന് പു​റ​ത്തു​വ​ന്ന​തോ​ടെ ക​ള്ള​ൻ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വീ​ട്ടി​ലും പ​രി​സ​ര​ത്തു​മു​ള്ള സി​സി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന് ക​ള്ള​നെ തി​രി​ച്ച​റി​യാ​നു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.