ബൈ​ക്കപകടത്തിൽ യുവാവ് മ​രി​ച്ചു
Sunday, June 23, 2024 5:04 AM IST
മാ​ങ്കാം​കു​ഴി: ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​യ യു​വാ​വ് മ​രി​ച്ചു. വെ​ട്ടി​യാ​ർ രാ​മ​ന​ല്ലൂ​ർ ക്ഷേ​ത്ര​ത്തി​നു സ​മീ​പം രാ​മ​ന​ല്ലൂ​ർ കു​റ്റി​യി​ൽ രാ​ജ​ന്‍റെ മ​ക​ൻ ശ്യാം​കു​മാ​ർ (37) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ സ​ന്ധ്യ​യോ​ടെ കു​ന്നം - കൊ​ല്ല​ക്ക​ട​വ് റോ​ഡി​ൽ കൊ​ല്ല​ക്ക​ട​വ് പാ​ല​ത്തി​നു പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻത​ന്നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല മാ​താ​വ് ല​ളി​ത സ​ഹോ​ദ​രി ശ്യാം​ല​ത.