ആം​ഗ്യ​ഭാ​ഷാ​ദി​നം ആ​ച​രി​ക്കും
Saturday, September 21, 2024 3:05 AM IST
പ​ത്ത​നം​തി​ട്ട: ആം​ഗ്യ​ഭാ​ഷ​യ്ക്കാ​യി ആം​ഗ്യ​മു​യ​ർ​ത്തു​ക എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി 23ന് ​അ​ന്ത​ർ​ദേ​ശീ​യ ആം​ഗ്യ​ഭാ​ഷാ​ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്ന് പ​ത്ത​നം​തി​ട്ട ഡെ​ഫ് ക​ൺ​സോ​ർ​ഷ്യം ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

അ​ന്ത​ർ​ദേ​ശീ​യ ബ​ധി​ര ഫെ​ഡ​റേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ ആം​ഗ്യ​ഭാ​ഷാ​ദി​ന​ത്തി​ൽ വി​വി​ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. ആം​ഗ്യ​ഭാ​ഷ​യു​ടെ ആ​വ​ശ്യ​ക​ത കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ആം​ഗ്യ​ഭാ​ഷ​യി​ൽ അ​ധി​ഷ്ഠ‌ി​ത​മാ​യ വി​ദ്യാ​ഭ്യാ​സം, ബ​ധി​ര​രു​ടെ സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ സ​മ​ഗ്ര​പു​രോ​ഗ​തി ആം​ഗ്യ​ഭാ​ഷ പ​ഠ​നം മു​ഖേ​ന ക​ര​ഗ​ത​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക.

വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ ബാ​ബു ഈ​പ്പ​ൻ, സി​ജി ജൂ​ലി, കെ​സി​യ സു​നി​ച്ച​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.