തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ "മെ​ഡി​ഫെ​സ്റ്റ് 24'
Saturday, September 21, 2024 2:49 AM IST
പ​ത്ത​നം​തി​ട്ട: ബി​ലീ​വേ​ഴ്സ് മെ​ഡി​ക്ക​ൽ കോ​ള​ജ് സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഡി​ഫെ​സ്റ്റ് - 24, മെ​ഡി​ക്ക​ൽ പ്ര​ദ​ർ​ശ​നം 26 മു​ത​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നു​വ​രെ ന​ട​ക്കും. ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന്‍റെ അ​തി​രു​ക​ളി​ല്ലാ​ത്ത ലോ​ക​ത്തി​ലേ​ക്ക് ക​ട​ന്നു​വ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്കാ​യി, അ​വ​രി​ല്‍ കൗ​തു​കം ഉ​ണ​ര്‍​ത്തു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി കോ​ള​ജി​ലെ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മെ​ഡി​ഫെ​സ്റ്റ് എ​ക്സി​ബി​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന്‍റെ ഭാ​വി​യി​ലെ സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍​ക്കു പ്രാ​ധാ​ന്യം ന​ൽ​കി ഓ​രോ സ്റ്റാ​ളും രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ക​യാ​ണ്. നാ​ല് മ​ണി​ക്കൂ​റോ​ളം കാ​ണാ​നും അ​റി​വു​ക​ൾ നേ​ടാ​നും ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് സ്റ്റാ​ളു​ക​ളു​ടെ ക്ര​മീ​ക​ര​ണം. കാ​ണി​ക​ൾ​ക്ക് കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി മ​ന​സി​ലാ​ക്കാ​നും സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കാ​നും ക​ഴി​യും.

മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ ഓ​രോ അ​വ​യ​വ​ങ്ങ​ളെ​യും സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ പ​ഠ​ന​ത്തി​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. അ​വ​യ​വ​ങ്ങ​ൾ​ക്കു​ള്ളി​ലൂ​ടെ യാ​ത്ര ചെ​യ്ത് അ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യും.

ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് പ്ര​ദ​ർ​ശ​ന സ്റ്റാ​ളു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. റോ​ബോ​ട്ടി​ക്, ആ​ർ​ട്ടി​ഫി​ഷ​ൻ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ലൂ​ടെ​യും മെ​ഡി​ക്ക​ൽ രം​ഗ​ത്തെ പു​തി​യ അ​റി​വു​ക​ളും പ​ഠ​ന​ങ്ങ​ളും മ​ന​സി​ലാ​ക്കി ന​ൽ​കും. ഇ​തോ​ടൊ​പ്പം പ​ഠ​ന സ​മ്മേ​ള​ന​ങ്ങ​ൾ, ശി​ല്പ​ശാ​ല​ക​ൾ തു​ട​ങ്ങി​യ​വ​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

വി​വി​ധ ശാ​രീ​രി​ക പ​രി​ശോ​ധ​ന​ക​ൾ സ്റ്റാ​ളു​ക​ളി​ൽ​നി​ന്നു ല​ഭ്യ​മാ​കും. എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി സ്റ്റാ​ളു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​മെ​ന്ന് മെ​ഡി​ഫെ​സ്റ്റ് ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​എ​മി​ലി​ൻ ഏ​ൽ മാ​ത്യു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ജോം​സി ജോ​ർ​ജ്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ലി​സ​ബേ​ത്ത് ജോ​സ​ഫ്, സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ബേ​സി​ൽ ജോ​ർ​ജ്, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ തോ​മ​സ് റോ​ഷ​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.