‌പ​ത്ത​നം​തി​ട്ട​യി​ൽ അ​ന്താ​രാ​ഷ്‌ട്ര ച​ല​ച്ചി​ത്ര​മേ​ള: ആ​ലോ​ച​നാ​യോ​ഗം ഇ​ന്ന്
Friday, September 20, 2024 3:08 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ കേ​ന്ദ്ര​ത്തി​ൽ ആ​ദ്യ​മാ​യി അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് അ​ര​ങ്ങൊ​രു​ങ്ങു​ന്നു. ന​ഗ​ര​സ​ഭാ ഭ​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ല​ച്ചി​ത്ര​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​തി​നാ​യി ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ന​ഗ​ര​സ​ഭാ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ആ​ലോ​ച​ന​യോ​ഗം ചേ​രും. മു​തി​ർ​ന്ന ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​നും സ്റ്റാ​റ്റി​സ്റ്റി​ക്സ് വ​കു​പ്പ് മു​ൻ ഡ​യ​റ​ക്ട​റു​മാ​യ എ.​മീ​രാ​സാ​ഹി​ബ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ൽ പ​ത്ത​നം​തി​ട്ട​യ്ക്കാ​യി പ​ദ്ധ​തി ത​യാ​റാ​ക്കി ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ അം​ഗീ​കാ​രം നേ​ടി​യാ​ണ് പ​രി​പാ​ടി​യു​മാ​യി ന​ഗ​ര​സ​ഭ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ലോ​ക​നി​ല​വാ​ര​മു​ള്ള ച​ല​ച്ചി​ത്ര​ങ്ങ​ളെ ആ​സ്വാ​ദ​ക​ർ​ക്ക് മു​ന്നി​ലേ​ക്ക് എ​ത്തി​ക്കു​ക​യും ഈ ​മേ​ഖ​ല​യി​ലേ​ക്കു ക​ട​ന്നു​വ​രു​ന്ന​വ​ർ​ക്ക് ആ​ധു​നി​ക സ​ങ്കേ​ത​ങ്ങ​ളെ​യും ലോ​ക ച​ല​ച്ചി​ത്ര സം​സ്കാ​ര​ത്തെ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ക​യു​മാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ ല​ക്ഷ്യം.

ടൗ​ൺ ഹാ​ൾ, ന​ഗ​ര​സ​ഭ കോ​ൺ​ഫ​റ​ൻ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​ന​ത്തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഭ​ര​ണ​സ​മി​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ലെ മ​റ്റു തീ​യ​റ്റ​റു​ക​ളെ കൂ​ടി സ​ഹ​ക​രി​പ്പി​ച്ചു​കൊ​ണ്ട് മി​ക​ച്ച രീ​തി​യി​ൽ ന​ട​ത്തി​യെ​ടു​ക്കാ​നാ​ണ് ആ​ലോ​ച​ന.

ച​ല​ച്ചി​ത്ര​കാ​ര​ന്മാ​ർ​ക്കും ക​ലാ ആ​സ്വാ​ദ​ക​ർ​ക്കും ഒ​പ്പം എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യോ​ടെ ന​ഗ​ര​ത്തി​ന് പു​തി​യൊ​രു ച​ല​ച്ചി​ത്ര സം​സ്കാ​രം പ​ക​ർ​ന്നു ന​ൽ​കു​ക​യാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ പ​റ​ഞ്ഞു.