21 -ാം വാ​ർ​ഡി​നോ​ടു​ള്ള അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധം
Saturday, September 21, 2024 3:04 AM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ 21 -ാം വാ​ർ​ഡി​നോ​ടു​ള്ള അ​വ​ഗ​ണ​ന​യി​ൽ വാ​ർ​ഡ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​ൻ പ്ര​തി​ഷേ​ധി​ച്ചു. വാ​ർ​ഡ് പ്ര​ദേ​ശ​ങ്ങ​ളാ​യ മ​ദീ​ന മു​രു​പ്പ്, മ​ൽ​ബ​റി ജം​ഗ്ഷ​ൻ, കു​ഴി​ത്തു​റ റോ​ഡ് ഭാ​ഗം, മാ​ട​പ്പ​ള്ളി​പ്പ​ടി, ഹൈ​ദ​രാ​ലി റോ​ഡ് ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ൽ ശു​ദ്ധ​ജ​ല ക്ഷാ​മം അ​തി​രൂ​ക്ഷ​വും റോ​ഡു​ക​ളു​ടെ സ്ഥി​തി ശോ​ച​നീ​യ​വു​മാ​ണ്. തെ​രു​വ് വി​ള​ക്കു​ക​ൾ ഭൂ​രി​പ​ക്ഷ​വും പ്ര​കാ​ശി​ക്കു​ന്നി​ല്ലെ​ന്നും ക​ൺ​വ​ൻ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി. പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ സ​മ​ര പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഡി​സി​സി സം​ഘ​ട​നാ​കാ​ര്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നാ​സ​ർ തോ​ണ്ട​മ​ണ്ണി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ജി പോ​ൾ ഡാ​നി​യേ​ൽ, മു​ൻ പ്ര​സി​സ​ന്‍റ് അ​ബ്ദു​ൾ ക​ലാം ആ​സാ​ദ്, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ പി.​കെ. ഇ​ക്ബാ​ൽ,

അ​ജി​ത് മ​ണ്ണി​ൽ, സ​ജു ജോ​ർ​ജ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ൻ​സ​ർ മു​ഹ​മ്മ​ദ്, വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ന​ജിം രാ​ജ​ൻ, ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​മു​വ​ൽ​കു​ട്ടി, അ​ജ്മ​ൽ ക​രിം, ഉ​ഷാ​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ വാ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യി ന​ജിം രാ​ജ​നെ തെ​ര​ഞ്ഞെ​ടു​ത്തു.