ജി​ല്ലാ റോ​ള​ർ സ്കേ​റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഇ​ന്നുമു​ത​ൽ
Saturday, September 21, 2024 2:49 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ റോ​ള​ർ സ്കേ​റ്റിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്ത നം​തി​ട്ട ജി​ല്ലാ റോ​ള​ർ സ്കേ​റ്റിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഇ​ന്ന് ആ​രം​ഭി​ക്കും. സ്‌​പീ​ഡ് വി​ഭാ​ഗ​ത്തി​ലു​ള്ള റിം​ഗ് മ​ത്സ​ര​ങ്ങ​ൾ ഇ​ന്നു രാ​വി​ലെ ഏ​ഴു മു​ത​ൽ കോ​ഴ​ഞ്ചേ​രി മു​ള​മൂ​ട്ടി​ൽ സെ​ൻ​ട്ര​ൽ സ്‌​കൂ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

റോ​ഡ് മ​ത്സ​ര​ങ്ങ​ൾ നാ​ളെ രാ​വി​ലെ ആ​റു മു​ത​ൽ പ​ത്ത​നം​തി​ട്ട മേ​ലേ​വെ​ട്ടി​പ്രം - ചാ​ങ്ങേ​ത്ത് റിം​ഗ് റോ​ഡി​ൽ ക്ര​മീ​ക​രി​ക്കും. ആ​ർ​ട്ടി​സ്റ്റി​ക് മ​ത്സ​ര​ങ്ങ​ൾ 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വാ​ഴ​മു​ട്ടം നാ​ഷ​ണ​ൽ യു​പി സ്കൂ​ളി​ൽ ആ​രം​ഭി​ക്കും.

29ന് ​രാ​വി​ലെ ഏ​ഴി​ന് മ​ത്സ​ര​ങ്ങ​ൾ തു​ട​രും. ഈ ​മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളാ​യി​രി​ക്കും സം​സ്ഥാ​ന റോ​ള​ർ​സ്കേ​റ്റിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.നാ​ളെ രാ​വി​ലെ 11ന് ​കോ​ഴ​ഞ്ചേ​രി മു​ള​മൂ​ട്ടി​ൽ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ നി​ർ​വ​ഹി​ക്കും.

മു​ള​മൂ​ട്ടി​ൽ സെ​ൻ​ട്ര​ൽ സ്കൂ​ൾ സി​ഇ​ഒ ഡോ. ​ആ​ഷ്‌​ലി തോ​മ​സ് ജേ​ക്ക​ബ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. മു​ള​മൂ​ട്ടി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ദീ​പ എം. ​നെ​ബു സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.

ജി​ല്ലാ റോ​ള​ർ സ്കേ​റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ. പ്ര​സ​ന്ന​കു​മാ​ർ, സെ​ക്ര​ട്ട​റി പി.​എം. മി​ലി​ന്ദ് വി​നാ​യ​ക്, ട്ര​ഷ​റാ​ർ സി.​ഡി. ജ​യ​ൻ, നോ​മി​നി മ​നോ​ജ് പി. ​ആ​ന​ന്ദ്, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ചാ​ർ​ളി ചെ​റി​യാ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. സു​കു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ബി​ജു​രാ​ജ്, സു​നി​ത മ​നോ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ. പ്ര​സ​ന്ന​കു​മാ​ർ, സെ​ക്ര​ട്ട​റി മി​ലി​ന്ദ് വി​നാ​യ​ക് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.