ഓ​ണം സ​മ​ഭാ​വ​ന​യു​ടെ ഉ​ത്സ​വം: ചി​റ്റ​യം ഗോ​പ​കു​മാ​ർ
Thursday, September 19, 2024 3:01 AM IST
ഏ​ഴം​കു​ളം: തേ​പ്പു​പാ​റ ജീ​വ​മാ​താ കാ​രു​ണ്യഭ​വ​നി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ണം മ​നു​ഷ്യ​മ​ന​സി​ൽ സ​മ​ഭാ​വ​ന​യു​ടെ ഉ​ത്സ​വ​മാ​യി മാ​റു​ക​യാ​ണെ​ന്നും അ​ത് ജീ​വി​ത​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജീ​വ​മാ​താ സെ​ക്ര​ട്ട​റി എ​സ്. സു​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ആ​ശ, ഓ​ർ​ഫ​നേ​ജ് ക​ൺ​ട്രോ​ൾ ബോ​ർ​ഡ് മെം​ബ​ർ സെ​ക്ര​ട്ട​റി സി​നു​കു​മാ​ർ, സി​ഡ​ബ്ല്യു​സി മെം​ബ​ർ ഷാ​ൻ ര​മേ​ശ് ഗോ​പ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ര​ജി​ത ജ​യ്സ​ൻ, ജീ​വ​മാ​താ ഡ​യ​റ​ക്ട​ർ ഉ​ദ​യ​ഗി​രി​ജ, ഷീ​നാമോ​ൾ, താ​ജ് പ​ത്ത​നം​തി​ട്ട, ജീ​വ​മാ​താ മാ​നേ​ജ​ർ വ​ർ​ഷ വി​ജി​ല​ന്‍റ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.