വെ​ള്ളാ​ർ​മ​ല സ്കൂ​ളി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്ന് ആ​ശ്വാ​സ ക്ലൗ​ണു​ക​ൾ
Tuesday, September 10, 2024 3:11 AM IST
പ​ത്ത​നം​തി​ട്ട: വെ​ള്ള​ച്ചാ​യം തേ​ച്ച മു​ഖ​വും ത​ക്കാ​ളി മൂ​ക്കു​മാ​യി ര​ണ്ട് ക്ലൗ​ണു​ക​ൾ ക്ലാ​സ്മു​റി​ക​ളി​ലേ​ക്ക് ക​ട​ന്നുവ​ന്ന​പ്പോ​ൾ ആ​ദ്യം കു​ട്ടി​ക​ൾ അ​മ്പ​ര​ന്നു. പി​ന്നെ അ​വ​രു​മാ​യി കു​ട്ടി​ക​ൾ വേ​ഗ​ത്തി​ൽ ച​ങ്ങാ​ത്ത​ത്തി​ലാ​യി.

വ​യ​നാ​ട് വെ​ള്ളാ​ർ​മ​ല​യി​ലെ കു​ട്ടി​ക​ൾ​ക്കൊ​പ്പം ഒ​രു ദി​വ​സം ചെ​ല​വ​ഴി​ക്കാ​നാ​യാ​ണ് പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്ന് നാ​ട​ക പ്ര​വ​ർ​ത്ത​ക​രാ​യ ര​ണ്ട് അ​ധ്യാ​പ​ക​ർ ക്ലൗ​ണു​ക​ളാ​യി ത​ങ്ങ​ളു​ടെ മു​മ്പി​ൽ എ​ത്തി​യ​ത് എ​ന്ന​റി​ഞ്ഞ​പ്പോ​ൾ കൗ​തു​ക​മാ​യി. ക്ലാ​സ് മു​റി​ക​ളും സ്കൂ​ൾ മു​റ്റ​വും അ​വ​ത​ര​ണ വേ​ദി​ക​ളാ​യി. പി​ന്നെ ക്ലൗ​ണു​ക​ളോ​ടൊ​പ്പം ഇ​രു​ന്ന് പ​ഠി​ച്ചു. ചി​ല നേ​ര​ങ്ങ​ളി​ൽ ക്ലൗ​ണു​ക​ൾ അ​ധ്യാ​പ​ക​രു​മാ​യി.

പ്ര​മു​ഖ നാ​ട​ക പ്ര​വ​ർ​ത്ത​ക​രും അ​ധ്യാ​പ​ക​രു​മാ​യ മ​നോ​ജ് സു​നി​യും കെ.​എ​സ്. ബി​നു​വു​മാ​ണ് ചി​രി​യും ക​ളി​യു​മാ​യി ക്ലൗ​ൺ​ഷോ ന​ട​ത്താ​നാ​യി വെ​ള്ളാ​ർ​മ​ല സ്കൂ​ളി​ലേ​ക്ക് ക്ഷ​ണി​ക്ക​പ്പെ​ട്ട​ത് . ഓ​രോ ക്ലാ​സ് മു​റി​യി​ലും പ്ര​ത്യേ​കം ക്ലൗ​ൺ​ഷോ ന​ട​ത്തി.

സാ​ന്ത്വ​ന​വു​മാ​യി വ​ന്ന ക്ലൗ​ണു​ക​ളെ കു​ട്ടി​ക​ൾ നി​റ​ഞ്ഞ​ചി​രി​യോ​ടെ സ്വീ​ക​രി​ച്ചു. അ​വ​രോ​ടൊ​പ്പം ചു​വ​ടു​വ​യ്ക്കു​ക​യും ക​ളി​ക്കു​ക​യും ചെ​യ്തു. ഇ​ന്ന​ലെ ഒ​രു പ​ക​ൽ മു​ഴു​വ​ൻ കു​ട്ടി​ക​ളോ​ടൊ​പ്പം ചെ​ല​വ​ഴി​ച്ച​ശേ​ഷ​മാ​ണ് അ​ധ്യാ​പ​ക​ർ മ​ട​ങ്ങി​യ​ത്.

ക്ലൗ​ണു​ക​ളു​ടെ ര​സ​ക​ര​മാ​യ ച​ല​ന​ങ്ങ​ളും സി​റ്റു​വേ​ഷ​ൻ സീ​നു​ക​ളും കു​ട്ടി​ക​ളി​ൽ സ​ന്തോ​ഷ​ത്തി​ന്‍റെ ആ​ര​വ​ങ്ങ​ളു​ണ​ർ​ത്തി. വെ​ള്ളാ​ർ​മ​ല സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഉ​ണ്ണി​മാ​ഷും മ​റ്റ് അ​ധ്യാ​പ​ക​രും ക്ലൗ​ൺ ഷോ​യു​ടെ ഭാ​ഗ​മാ​യി.

പ​ഞ്ചാ​ര​മി​ഠാ​യി എ​ന്ന പേ​രി​ൽ സൗ​ജ​ന്യ​മാ​യാ​ണ് ക്ലൗ​ൺ​ഷോ ന​ട​ത്താ​ൻ അ​ധ്യാ​പ​ക​ർ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്, വ​യ​നാ​ട്ടി​ലെ കു​ഞ്ഞു​ങ്ങ​ളോ​ടൊ​പ്പം കേ​ര​ള​ത്തി​ലെ വി​ദ്യാ​ർ​ഥി - അ​ധ്യാ​പ​ക സ​മൂ​ഹ​ത്തി​ന്‍റെ ഹൃ​ദ​യൈ​ക്യം അ​ട​യാ​ള​പ്പെ​ടു​ത്താ​നും​കൂ​ടി​യാ​ണ് പു​തി​യ അ​തി​ജീ​വ​ന​പാ​ഠ​വു​മാ​യി ക്ലൗ​ൺ​ഷോ അ​ര​ങ്ങേ​റി​യ​ത്.

നി​ര​വ​ധി ക്ലൗ​ൺ​ഷോ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ക്ലൗ​ൺ ആ​ർ​ട്ടി​സ്റ്റും പ്ര​മാ​ടം നേ​താ​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മ​ല​യാ​ളം അ​ധ്യാ​പ​ക​നു​മാ​യ നാ​ട​ക​ക്കാ​ര​ൻ മ​നോ​ജ് സു​നി​യോ​ടൊ​പ്പം അ​ട്ട​ച്ചാ​ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ കെ.​എ​സ്. ബി​നു​വും ക്ലൗ​ണാ​യി വേ​ഷ​മി​ട്ടു. അ​ധ്യാ​പ​ന - നാ​ട​ക ജീ​വി​ത​ത്തി​ൽ ധ​ന്യ​മാ​യ സാ​മൂ​ഹി​ക ദൗ​ത്യ​ത്തി​ന് അ​വ​സ​രം ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഈ ​അ​ധ്യാ​പ​ക​ർ.