മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം നി​ർ​വ​ഹ​ണ സ​മി​തി​യോ​ഗം
Tuesday, September 10, 2024 3:11 AM IST
മ​ല്ല​പ്പ​ള്ളി: കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം കാ​ന്പെ​യ്നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്തു​ത​ല നി​ർ​വ​ഹ​ണ സ​മി​തി കു​ള​ത്തൂ​ർ ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ക​രു​ണാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശു​ചി​ത്വ പ്ര​തി​ജ്ഞ​യോ​ടെ ആ​രം​ഭി​ച്ച യോ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജോ​യി​ന്‍റ് ബി​ഡി​ഒ ജി. ​ക​ണ്ണ​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

കോ​ട്ടാ​ങ്ങ​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ദീ​പ് വി. ​പി​ള്ള മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​വും​ രോ​ഗ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സ് ന​യി​ച്ചു.

ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ദീ​പ്തി ദാ​മോ​ദ​ര​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​പി. അ​ഞ്ജ​ലി, അ​മ്മി​ണി രാ​ജ​പ്പ​ൻ, അ​ഖി​ൽ എ​സ്. നാ​യ​ർ, ജ​സീ​ല സി​റാ​ജ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ആ​ർ. വി​ന​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.