കാ​പ്പാ കേ​സ് പ്ര​തി ഡി​വൈ​എ​ഫ്‌​ഐ മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്
Thursday, September 12, 2024 3:19 AM IST
പ​ത്ത​നം​തി​ട്ട: സി​പി​എ​മ്മി​ല്‍ ചേ​ര്‍​ന്ന വി​വാ​ദ കാ​പ്പാ കേ​സ് പ്ര​തി​യെ ഡി​വൈ​എ​ഫ്‌​ഐ ഭാ​ര​വാ​ഹി​യാ​ക്കി. ര​ണ്ടു​മാ​സം മു​ന്‍​പ് സി​പി​എ​മ്മി​ല്‍ ചേ​ര്‍​ന്ന ഇ​ഡ്ഢ​ലി എ​ന്ന ശ​ര​ണ്‍ ച​ന്ദ്ര​നെ​യാ​ണ് ഡി​വൈ​എ​ഫ്‌​ഐ മ​ല​യാ​ല​പ്പു​ഴ മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​ന്ന​ലെ ചേ​ര്‍​ന്ന പ്ര​ത്യേ​ക ക​ണ്‍​വ​ന്‍​ഷ​നി​ലാ​ണ് തീ​രു​മാ​നം.

ക​ഴി​ഞ്ഞ ദി​വ​സം ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ന്‍റെ ത​ല​യ്ക്ക് ബി​യ​ര്‍ കു​പ്പി​കൊ​ണ്ട് അ​ടി​ച്ച സം​ഭ​വ​ത്തി​ല്‍ ഇ​തേ ശ​ര​ണി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ശ​ര​ണി​ന്‍റെ ജ​ന്മ​ദി​നം ന​ടു​റോ​ഡി​ൽ ആ​ഘോ​ഷി​ച്ച് കാ​പ്പ എ​ന്നെ​ഴു​തി​യ കേ​ക്ക് മു​റി​ച്ച സം​ഭ​വ​വും വി​വാ​ദ​മാ​യ​താ​ണ്.

ബി​ജെ​പി അ​നു​ഭാ​വി​യാ​യി​രു​ന്ന ശ​ര​ൺ ച​ന്ദ്ര​നെ​യും സം​ഘ​ത്തെ​യും കു​ന്പ​ഴ​യി​ലാ​ണ് ര​ണ്ടു​മാ​സം മു​ന്പ് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു, മ​ന്ത്രി വീ​ണാ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​പി​എ​മ്മി​ലേ​ക്കു സ്വീ​ക​രി​ച്ചത്. കേ​സു​ക​ളി​ല്‍​നി​ന്ന് ര​ക്ഷി​ക്കാം എ​ന്ന വാ​ഗ്ദാ​നം ന​ല്‍​കി​യാ​ണ് സി​പി​എ​മ്മി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്നു പ​റ​യു​ന്നു.